Image

വിവാഹ ജീവിതം ശാപമായിരുന്നു: മനസ് തുറന്ന് നടി നളിനി

Published on 19 September, 2020
വിവാഹ ജീവിതം ശാപമായിരുന്നു: മനസ് തുറന്ന് നടി നളിനി

മലയാളത്തിലെ പ്രിയനായിക നളിനി ഇന്ന് മുത്തശ്ശിയായി കുടുംബത്തിനോടൊപ്പം ജീവിക്കുകയാണ് . 


ജീവിതത്തില്‍ സംഭവിച്ച വിവാഹം എന്ന തെറ്റിനെ കുറിച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷംമനസ് തുറക്കുകയാണ് നടി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


നൃത്ത സംവിധായകന്‍ വൈക്കം കൃഷ്ണ മൂര്‍ത്തിയുടെ എട്ട് മക്കളില്‍ അഞ്ചാമത്തെ മകളായിരുന്നു റാണി. സിനിമയില്‍ എത്തിയതോടെ പേര് മാറ്റി നളിനി എന്നാക്കുകയായിരുന്നു.  


മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് ഇടവേള. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് നളിനി എന്ന പേരിട്ടത്.  പ്രേക്ഷകര്‍ നളിനി എന്ന പേര് വിളിക്കുന്നു വീട്ടുകാര്‍ റാണി എന്നും. റാണിഎന്ന പേരിനെക്കാള്‍ കൂടുതല്‍ ഇഷ്ടം നളിനിയോടാണെന്നു താരം കൂട്ടിച്ചേര്‍ത്തു.


വിവാഹ ജീവിതം ശാപമായിരുന്നുവെന്നും നളിനി പറയുന്നു. അതില്‍ ഏറെ കുറ്റബോധവുമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്ന് കരുതി എടുത്ത തീരുമാനമായിരുന്നു അത്. 


എന്നാല്‍ സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴില്‍ കുറെ ചിത്രങ്ങളില്‍ ഒരുമിച്ച്‌ അഭിനയിച്ചു, അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ തന്നെ വേര്‍പിരിയുകയും ചെയ്തു.വിവാഹം കൊണ്ട് ലഭിച്ചത് രണ്ട് നല്ല മക്കളെ മാത്രമാണെന്നും നളിനി പറയുന്നു.


മമ്മൂട്ടിക്കൊപ്പം സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകള്‍ ഉമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു.  ഇതില്‍ സ്നേഹമുളള സിംഹമാണ് ഏറ്റവും പ്രിയപ്പെട്ടത്. മായ എന്ന വിളി ഒരുപാട് ലഭിച്ചിരുന്നു. അടിമകള്‍ ഉടലുകള്‍, വാര്‍ത്ത എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും ഉണ്ടായി. ഭൂമിയിലെ രാജാക്കന്മാരില്‍ മോഹന്‍ലാലിന്റെ നായികയായി. 


ശശി സാറിന്റെ സിനിമകളില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മികച്ച ചിത്രങ്ങള്‍ ലഭിച്ചു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രം മറക്കാന്‍ കഴിയില്ല.നളിനി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക