ചെന്നെെ: മുന്‍കാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്ബാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണ് താമസം.
നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. സത്യന്, പ്രേംനസീര്‍, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ല്‍ പുറത്തിറങ്ങിയ പൊന്കതിര് ആണ് ആദ്യചിത്രം. അള്‍ത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.