Image

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂത്രശങ്ക വര്‍ധിപ്പിക്കുന്നു

Published on 06 June, 2012
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂത്രശങ്ക വര്‍ധിപ്പിക്കുന്നു
അനിയന്ത്രിതമായ മൊബൈല്‍ ഫോണ്‍ സംസാരം മൂത്രശങ്ക വര്‍ധിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍. കൂടാതെ മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്നവര്‍ സ്ഥിരം പറയുന്ന ലളിതമായ വാക്കുകള്‍ മറന്നുപോകുന്നു. അവര്‍ക്കറിയാം അവരെന്താണ്‌ പറയാനുദ്ദേശിക്കുന്നതെന്ന്‌. പക്ഷെ പെട്ടന്നു ചോദിക്കുമ്പോള്‍ വാക്കു കിട്ടാതെ ബുദ്ധിമുട്ടുന്നു. അതുപോലെ ശരീരത്തിന്റെ ബാലന്‍സ്‌ പോകുന്ന അവസ്ഥയും കാണാറുണ്ട്‌. തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ്‌ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ബാധിക്കുന്നതുകൊണ്ടാണിത്‌.

മൊബൈല്‍ ഫോണിന്റെ നിരന്തരമായ ഉപയോഗം തലച്ചോറിലെ ജലാംശം കുറയ്‌ക്കുകയും ന്യൂറോട്രാന്‍സ്‌മിറ്ററുകളായ അയറ്റയിന്‍, കോളിന്‍, ഡോപാമിന്‍, എപ്പിനെഫിന്‍, സീറോ ടോണിന്‍, യൂക്കോഫലിന്‍സ്‌ എന്നിവയുടെ അളവു കുറയുന്നതായും ഇദ്ദേഹം കണെ്‌ടത്തി. ഇതു കാരണം ഏകാഗ്രതക്കുറവ്‌ ശ്വാസം മുട്ടല്‍, ഉറക്കക്കുറവ്‌ പേശിവേദന ലൈംഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്നു. മൊബൈല്‍ ഫോണ്‍ സ്ഥിരമായി ബാഗില്‍ കൊണ്‌ടുനടക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഗര്‍ഭാശയ ഫൈബ്രോയിഡ്‌ വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണ്‌. അലാറം സെറ്റ്‌ ചെയ്‌ത്‌ തലയണയ്‌ക്കടിയില്‍ വച്ച്‌ ഉറങ്ങുന്നത്‌ ഗുരുതരമായ മാനസീക പ്രശ്‌നങ്ങള്‍ക്കിടയാക്കും.
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ മൂത്രശങ്ക വര്‍ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക