Image

ഹൂസ്റ്റൺ - ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതി

പി.പി.ചെറിയാൻ Published on 22 September, 2020
ഹൂസ്റ്റൺ - ഡാളസ്  ബുള്ളറ്റ് ട്രെയിനിന് അനുമതി
ഹൂസ്റ്റൺ- ഹൂസ്റ്റൺ- ബാസ് ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഫെഡറൽ റഗുലേറ്ററി ബോർഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകൾ പിന്നിട്ടതായി ടെക്സ്സസ് സെൻട്രൽ റെയിൽ റോഡ് അധികൃതർ സെപ്റ്റംബർ  21 തിങ്കളാഴ്ച അറിയിച്ചു. ഉടനെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇവർ പറയുന്നു. ഫെഡറൽ റെയിൽ റോഡ് അഡ്മിനിസ്ട്രേഷനും ടെക്സ്സസ് സെൻ 8 ൽ റെയ്ൽ റോഡ് കമ്പനിയുടെ പ്രസ്താവന അറിയിച്ചിട്ടുണ്ട്.
ഹൂസ്റ്റൺ- ഡാളസ് ദൂരം 90 മിനിട്ടുകൊണ്ടു പൂർത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂർത്തീകരിക്കപ്പെടുക.
ഇപ്പോൾ ഹൂസ്റ്റൺ- ഡാളസ് (240-280 മൈൽ) കാറിൽ സഞ്ചരിക്കണമെങ്കിലും ബസ്സിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്.
അമേരിക്കയിൽ ആദ്യമായാണ് ഇത്തരം ഹൈസ്പീഡ് റെയ്ൽ സിസ്റ്റം പൂർത്തീകരിക്കപ്പെടുന്നത്. മണിക്കൂറിൽ 200 മൈൽ ആണ് ട്രെയിനിന്റെ വേഗത.
90 മിനിട്ടുകൊണ്ട് ഡാളസ്സ് - ഹൂസ്റ്റൺ ദൂരം ഓടുന്നതിനിടയിൽ ബ്രസോസ് വാലിയിൽ മാത്രമാണ് ഒരു സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
ഈ പ്രോജക്ടിനെതിരെയും തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു പന്ത്രണ്ടിലധികം ടെക്സസ് നിയമസഭാ സാമാജികർ ഈ പ്രോജക്ടിനെ എതിർത്ത് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിന് കത്തയച്ചിരുന്നു. 20 ബില്യൺ ഡോളർ ചിലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതി ഡാളസിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന് ഡാളസ് മേയർ എറിക് ജോൺസൺ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക