Image

വാഹനപരിശോധന ഇന്നുമുതല്‍ ഇ പോസ് സംവിധാനത്തിലൂടെ

Published on 22 September, 2020
വാഹനപരിശോധന ഇന്നുമുതല്‍ ഇ പോസ് സംവിധാനത്തിലൂടെ

തൃശൂര്‍: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള വാഹനപരിശോധനയ്ക്ക് ഇന്ന് തുടക്കം. കോവിഡിന്‍്റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെയുള്ള രീതിയാണിത്. നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുക.


കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. എ ടി എം കാര്‍ഡ് ഉപയോഗിച്ച്‌ പിഴ അടക്കാനുള്ള സംവിധാനം ഇതിലുണ്ട്. അല്ലാത്തപക്ഷം നേരിട്ടും പിഴ അടക്കാം.


യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്ബര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച്‌ ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്ബ് സമാനമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍്റെ വിവരങ്ങളും പോലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക