Image

സ്വര്‍ണക്കടത്ത് കേസില്‍ ചിലരുടെ നെഞ്ചിടിപ്പ് കൂടും: മുഖ്യമന്ത്രി

Published on 22 September, 2020
സ്വര്‍ണക്കടത്ത് കേസില്‍ ചിലരുടെ നെഞ്ചിടിപ്പ് കൂടും: മുഖ്യമന്ത്രി
തിരുവനന്തപുരംന്മസ്വര്‍ണക്കടത്തു കേസില്‍ ചിലരുടെ നെഞ്ചിടിപ്പ് കൂടിയെന്നും അതിനിയും വര്‍ധിക്കുമെന്നും ആവര്‍ത്തിച്ചു മുഖ്യമന്ത്രി. അന്വേഷണം കൃത്യമായി മുന്നോട്ടുപോകുകയാണ്. മതഗ്രന്ഥത്തെ വിവാദമാക്കിയത് എല്‍ഡിഎഫ് അല്ല. എല്‍ഡിഎഫ് മതഗ്രന്ഥത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ലീഗ് അടക്കമുള്ളവര്‍ മതഗ്രന്ഥത്തെക്കുറിച്ച് തെറ്റായി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അതിന്റെ വസ്തുത നാടിനെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ലീഗ് നേതാക്കള്‍ക്കു പോലും വിശുദ്ധഗ്രന്ഥത്തോട് വിപ്രതിപത്തി ഉണ്ടാകുകയാണ്. ലീഗ് നിലപാട് അവരെ പിന്തുണയ്ക്കുന്നവര്‍പോലും അംഗീകരിക്കുന്നില്ല. ഒപ്പം നില്‍ക്കുന്നവര്‍ എതിരായപ്പോള്‍ സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചു വിടുകയാണ്. അതിനും അവര്‍ക്കു കഴിയില്ലെന്നും നാട്ടുകാര്‍ ഇതൊക്കെ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതഗ്രന്ഥത്തെ അനുകൂലിക്കുന്നവര്‍ തന്നെ അതിനെ സ്വര്‍ണക്കടത്തിനു ഉപയോഗിച്ചു എന്നു പറഞ്ഞതാണ് പ്രശ്‌നം. മതഗ്രന്ഥം കൊണ്ടുവന്നത് മഹാകുറ്റമല്ല. അതിന്റെ പേരില്‍ സ്വര്‍ണം കടത്തിയെന്നു ലീഗാണ് പറഞ്ഞത്. മതഗ്രന്ഥം കള്ളക്കടത്തായി വന്നതെന്നു പറയാനാകില്ല. കസ്റ്റംസ് ക്ലിയര്‍ ചെയ്ത് കോണ്‍സുലേറ്റില്‍ എത്തിയതാണ് വിതരണം ചെയ്തത്.

ന്യായമായ രീതിയില്‍ കൊണ്ടുവന്നത് കള്ളക്കടത്തായി ചിത്രീകരിക്കേണ്ടതില്ല. യുഎഇയുമായുള്ള നയതന്ത്രബന്ധം രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കണം. ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് യുഎഇ ജനത. അവരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്നത് ശരിയല്ല. വാചകങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. കോണ്‍സുലേറ്റ് അധികൃതര്‍ മതഗ്രന്ഥം വിതരണം ചെയ്യാന്‍ ജലീലിനെ ഏല്‍പ്പിച്ചു. അത് വിതരണം ചെയ്തു. ആ വിവരങ്ങള്‍ എന്‍ഐഎ മനസിലാക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
10 കെട്ടും വേണ്ടിവന്നാല്‍ 2020-09-22 19:18:12
ഖുറാനെ തള്ളിപ്പറഞ്ഞത് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും അല്ല. ഖുറാനേയും ശരിയത്ത് നിയമത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ ദേശീയ നേതാവ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് ആണ്. 1984-85 കാലഘട്ടത്തില്‍ ഷബാനു കേസ് കത്തി നിന്നപ്പോളാണ് ഇഎംഎസ് ശരിയത്ത് നിയമത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. മുസ്‌ളീം മതനിയമസംഹിതയായ ശരിയത്ത് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ജീര്‍ണിച്ചതുമാണെന്ന് സ്ഥാപിക്കാനാണ് ഇഎംഎസ് ശ്രമിച്ചത്.മുത്തലാഖിനെയും ബഹുഭാര്യാത്വത്തിനേയും വിമര്‍ശിച്ച നമ്ബൂതിരിപ്പാടിനെതിരെ കേരളമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്നാണ് നമ്ബൂതിരിപ്പാടിനെതിരെ മുസ്ലിം സമൂഹം ശക്തമായി മുന്നിട്ടിറങ്ങി മുദ്രാവാക്യം ഉയര്‍ത്തിയത്.... ഒന്നും കെട്ടും പത്തും കെട്ടും... വേണ്ടിവന്നാൽ ഇ എം സ്സിന്റെ ഓളേം കെട്ടും ഇതൊന്നും കമ്മ്യൂണിസ്റ്റുകാർ മറന്നാലും കേരള ജനത മറക്കില്ല....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക