Image

ഭിവണ്ടി ദുരന്തത്തില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമര്‍ശനവുമായി കങ്കണ

Published on 24 September, 2020
ഭിവണ്ടി ദുരന്തത്തില്‍ ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമര്‍ശനവുമായി കങ്കണ

മുംബൈ: ഭിവണ്ടി കെട്ടിട ദുരന്തത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത പുല്‍വാമ ഭീകരാക്രമണത്തില്‍ പോലും ഭിവണ്ടിയില്‍ നഷ്ടമായ ജീവനുകളോളം നഷ്ടമായിട്ടില്ലെന്ന് കങ്കണ കുറ്റപ്പെടുത്തി.


മുംബൈയിലെ തന്‍റെ വീട് അനധികൃതമായി പൊളിക്കുന്നതിനുപകരം അവിടുള്ള കെട്ടിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. മുംബൈയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു എന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.


ഭിവണ്ടിയിലെ നാര്‍പോളി പട്ടേല്‍ കോംപൗണ്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് 41 പേരുടെ മരണത്തിനു കാരണമായ ദുരന്തം സംഭവിച്ചത്. ആളുകള്‍ ഗാഢനിദ്രയിലായിരിക്കെയാണ് അപകടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക