Image

പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍

Published on 24 September, 2020
പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍

പാലക്കാട്: പാലാരിവട്ടം പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.


കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്കു പൂര്‍ത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച്‌ പാലാരിവട്ടം പാലം നിര്‍മിക്കാമെന്നാണ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല കൂടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 


ഡിഎംആര്‍സിയില്‍ നിന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്കു പോയ ചീഫ് എന്‍ജിനീയര്‍ കേശവ് ചന്ദ്രനെ ഡപ്യൂട്ടേഷനില്‍ തിരികെ കൊണ്ടുവരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണിയാരംഭിക്കാനും ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പണി ആരംഭിക്കുമെന്നും 8-9 മാസത്തിനകം പാലം തുറന്നു കൊടുക്കാനാവുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.



Join WhatsApp News
JACOB 2020-09-24 16:36:10
I cannot praise this person, Er. E. Sreedharan, enough! He is a true, capable and loyal Son of India! The best engineer India produced. Wish him good health! To Kerala Government, please do not bring politics into this project.
Anthappan 2020-09-24 17:57:39
We need selfless people like him as leaders not the politicians who misguide and steal all the time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക