Image

കാര്‍ഷിക ബില്ലുകള്‍ നിയമമായതോടെ കര്‍ഷകരുടെ തലവര തന്നെ മാറുമെന്ന് കേന്ദ്ര കൃഷിമന്ത്രി

Published on 24 September, 2020
കാര്‍ഷിക ബില്ലുകള്‍ നിയമമായതോടെ കര്‍ഷകരുടെ തലവര തന്നെ മാറുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിപക്ഷ ആക്ഷേപം തള്ളി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കാര്‍ഷിക ബില്ലുകള്‍ നിയമമായതോടെ കര്‍ഷകരുടെ തലവര തന്നെ മാറുമെന്നും വ്യവസായികളും കര്‍ഷകരും തമ്മിലുള്ള അന്തരം കുറയുമെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍. 


കര്‍ഷകരുടെ വീട്ടുപടിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യവസായികള്‍ കാത്തുനില്‍ക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കര്‍ഷക സ്നേഹം കാപട്യമാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കേ കാര്‍ഷിക പരിഷ്‌കരണത്തിനു തയാറെടുത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യം ഇല്ലാതെ പോയി- നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. 


അന്നത്തെ കൃഷിമന്ത്രി ശരദ് പവാറും സമാന ചിന്താഗതിയുള്ള ആളായിരുന്നു. പക്ഷേ യുപിഎയില്‍ നിന്നുള്ള എതിര്‍പ്പ് നിമിത്തം കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയി തോമര്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക