Image

എറണാകുളത്തെ വീട്ടില്‍ മോഹന്‍ലാലിന്റെ ജൈവ കൃഷി

Published on 25 September, 2020
എറണാകുളത്തെ വീട്ടില്‍ മോഹന്‍ലാലിന്റെ ജൈവ കൃഷി


ലോക്ഡൗണില്‍ കൃഷിക്കാരന്റെ വേഷത്തില്‍ നടന്‍ മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി പരീക്ഷണം. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയ മുതല്‍ കൃഷിയിടത്തിലേക്കിറങ്ങിയിരിക്കുകയായിരുന്നു താരം. വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയില്‍ വിളഞ്ഞുനില്‍ക്കുന്നുണ്ട് 
വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. നേരത്തെ തന്നെ പറമ്പില്‍ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് ആണ് താരം ഇതില്‍ സജീവമാകുന്നത്. 
>ദൃശ്യം 2വിന്റെ തിരക്കുകളിലേയ്ക്കാണ് ഇനി യാത്രയെങ്കിലും അവധി കിട്ടുമ്പോള്‍ വളമിടാനും വിളവെടുക്കാനും തൊടിയിലെത്തുമെന്ന് താരത്തിന്റെ ഉറപ്പ്.









എറണാകുളത്തെ വീട്ടില്‍ മോഹന്‍ലാലിന്റെ ജൈവ കൃഷിഎറണാകുളത്തെ വീട്ടില്‍ മോഹന്‍ലാലിന്റെ ജൈവ കൃഷി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക