Image

ഐ ഒ സിയും ഉമ്മന്‍ചാണ്ടിയും (ജയചന്ദ്രന്‍ രാമകൃഷ്ണന്‍)

Published on 26 September, 2020
ഐ ഒ സിയും ഉമ്മന്‍ചാണ്ടിയും (ജയചന്ദ്രന്‍ രാമകൃഷ്ണന്‍)
ന്യൂയോർക് :ഉമ്മന്‍ചാണ്ടി എന്ന ജനകീയ നേതാവിന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാര്‍ഷികം കൊണ്ടാടുന്ന സന്ദർഭത്തിൽ  അമേരിക്കയിലെ മലയാളികളും അഭിമാനത്തിന്റെ നിമിഷങ്ങളിലാണ്. കാരണം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഉമ്മന്‍ചാണ്ടിയെന്ന അതുല്യപ്രതിഭയായിരുന്നു .
1998 ജൂലൈ 11ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കില്‍ ഉദ്ഘാടനംചെയ്ത ഐ ഒ സി പ്രസ്ഥാനം ഇന്ന് പടര്‍ന്നു പന്തലിച്ച് 27 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഐ ഒ സി രൂപീകരിക്കുവാനുള്ള ആദ്യ ആലോചനായോഗം ജോര്‍ജ് എബ്രഹാമിന്റെ ക്യൂന്‍സിലുള്ള വസതിയില്‍ വച്ചാണ് കൂടിയത് എന്നതും ഈ അവസരത്തില്‍ അനുസ്മരണീയമാണ്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആദ്യ ഭാരവാഹികളായി ജോണ്‍ ഫീലിപ്പോസ് തെങ്ങുംചേരി (പ്രസിഡന്റ് ), ജോര്‍ജ് എബ്രഹാം (ജനറല്‍ സെക്രട്ടറി), ഡാനിയേല്‍ പുല്ലേലില്‍, സാക്ക് തോമസ് ( വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ് കോശി (ട്രഷറര്‍), ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറി), രാജു വളഞ്ഞവട്ടം, ഡോ. സുന്ദരം (ഫൗണ്ടിംഗ് മെമ്പര്‍മാര്‍), അഡ്വ. സ്റ്റാന്‍സി കളത്തറ (ലീഗല്‍ അഡൈ്വസര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
തുടര്‍ന്ന് ജോര്‍ജ് എബ്രഹാമും സാക്ക് തോമസും  ഡല്‍ഹിയിലെത്തി എ ഐ സിസി പ്രസിഡന്റ് സോണിയാഗാന്ധിയെ സന്ദര്‍ശിക്കുകയും ഓവര്‍സീസ് കോണ്‍ഗ്രസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചര്‍ച്ചചെയ്യുകയുമുണ്ടായി.
ഐ ഒ സി എന്ന പ്രസ്ഥാനത്തിന്റെ പേര് പിന്നീട് ഐ എന്‍ ഒ സി എന്നാക്കി മാറ്റി. ഐ എന്‍ ഒ സിയുടെ ക്ഷണപ്രകാരം  2001 ല്‍ ന്യൂയോര്‍ക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്, മുരളി ഡിയോറം, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോര്‍ക്കിലെ ഷെറട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്. അന്നുമുതല്‍ ഐ ഒ സി എന്നത് ഐ എന്‍ ഒ സി എന്നറിയപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോളത് ഐ ഒ സിയായിത്തന്നെ വീണ്ടും നാമകരണപ്പെടുകയും ലോകം മുഴുവനും  ഒറ്റപേരില്‍ കോണ്‍ഗ്രസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഐ എന്‍ ഒ സിയുടെ പ്രഥമ പ്രസിഡന്റായി ഡോ. സുവീന്ദര്‍ മല്‍ഹോത്രയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് എബ്രഹാമിനേയും വൈസ് പ്രസിഡന്റായി സാക്ക് തോമസിനേയും ജോയിന്റ് സെക്രട്ടറിയായി ജയചന്ദ്രന്‍ രാമകൃഷ്ണനേയും  ട്രഷററായി ജോസ് ചാരുമൂടിനേയും തെരഞ്ഞെടുത്തു. ഈ പ്രസ്ഥാനം വളര്‍ന്നു പന്തലിക്കുവാന്‍ കാരണഭൂതനായ ശ്രീ ഉമ്മന്‍ചാണ്ടിക്ക് ഞങ്ങളുടെ ഹൃദയംഗമായ നന്ദിയും സ്നേഹവും രേഖപ്പെടുത്തട്ടെ.
ഐ ഒ സിയും ഉമ്മന്‍ചാണ്ടിയും (ജയചന്ദ്രന്‍ രാമകൃഷ്ണന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക