Image

കോവിഡ് രോഗവ്യാപനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി

Published on 26 September, 2020
കോവിഡ്  രോഗവ്യാപനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനനിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ നാലാമതും. രോഗികളുടെ പ്രതിദിന വര്‍ധനാനിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനടുത്തുള്ളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.

അതേസമയം, വരുന്നയാഴ്ചകളില്‍ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരംവരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായിരുന്നിട്ടും സമരത്തിന്റെപേരില്‍ ആളുകള്‍ ഒത്തുകൂടുന്നത് ശരിയല്ല. അങ്ങനെവന്നാല്‍ രോഗികളുടെ എണ്ണം ഇനിയുമുയരും.കെ.കെ. ശൈലജ ആരോഗ്യമന്ത്രി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക