Image

യു.എസ്. സെനറ്റ് - ടെക്സസ്സിൽ ജോൺ കോന്നനും എം.ജെ ഹെഗറും - പോരാട്ടം ശക്തം

പി.പി.ചെറിയാൻ Published on 26 September, 2020
യു.എസ്. സെനറ്റ് - ടെക്സസ്സിൽ ജോൺ കോന്നനും എം.ജെ ഹെഗറും - പോരാട്ടം ശക്തം
ഓസ്റ്റിൻ :- യുഎസ് സെനറ്റ് സീറ്റിലേക്ക് ടെക്സസ്സിൽ നിന്നും മൽസരിക്കുന്ന നിലവിലുള്ള ജോൺ
കോന്നൻ (റിപ്പബ്ളിക്കൻ ) സെനറ്ററും ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുന്നു
റിപ്പബ്ളിക്കൻ സെനറ്ററിനെതിരെ മൽസരിക്കുന്ന എം.ജെ. ഹെഗറിന് മുൻ പ്രസിഡന്റ് ഒബാമ പിന്തുണ പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ മാറ്റിമറിച്ചിട്ടുണ്ട്. ഒബാമ എൻഫോഴ്സ് ചെയ്ത ഏക ടെക്സസനാണ് എം.ജെ ഹെഗർ.
റിപ്പബ്ളിക്കൻ ശക്തികേന്ദ്രമായ ടെക്സ്സസ് സെനറ്റ് സീറ്റിൽ നിലവിലുള്ള സെനറ്റർ ജോൺ കോന്നനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ഒബാമ ഉൾപ്പെടെയുള്ളവർ മെനയുമ്പോൾ , കോന്നന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവർണർ ഉൾപ്പെടെയുള്ളവർ ആരായുന്നത്. പ്രസിഡന്റ് ഒബാമ രാജ്യത്തൊട്ടാകെ 111 സ്ഥാനാർത്ഥികളെ എൻഫോഴ്സ് ചെയ്തതിൽ ഏക ടെക്സൻ എം.ജെ ഹേഗറാണെന്നുള്ളത് തന്നെ മൽസരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
46 വയസ്സുള്ള മേരി ജെന്നിംഗ്സ് ഹെഗർ രാഷ്ട്രീയ നേതാവും എയർഫോഴ്സ് വിമുക്ത ഭ അധ്യാപിക എന്നീ നിലകളിൽ ടെക്സസ്സിൽ അറിയപ്പെടുന്ന വ്യക്തിയാണ്. 2020 ജൂലൈ 14 ന് ഡമോക്രാറ്റിക് സെനറ്റർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. യുണിവേഴ്സിറ്റി ഓഫ് ടെക്സ്സസ് (ഓസ്റ്റിൻ ) ൽ നിന്നും ബിരുദവും എം.ബി.എ.യും കരസ്ഥമാക്കി.
20O2 മുതൽ യു.എസ്. സെനറ്ററായ ജോൺ കോന്നൻ ടെക്സ്സിൽ നിന്നുള്ള സീനിയർ സെനറ്ററാണ് റിപ്പബ്ളിക്കൻ ഗവൺമെന്റിൽ നിരവധി ഉയർന്ന തസ്തികകൾ വഹിച്ചിട്ടുള്ള കോന്നൻ ടെക്സസ്സിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. മൽസരത്തിൽ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത കോന്നൻ ഇത്തവണയും  വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസ്. സെനറ്റ് - ടെക്സസ്സിൽ ജോൺ കോന്നനും എം.ജെ ഹെഗറും - പോരാട്ടം ശക്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക