Image

പാലാരിവട്ടം പാലം മ‌റ്റന്നാള്‍ മുതല്‍ പൊളിക്കും; പുതിയ പാലം എട്ട് മാസത്തിനകം

Published on 26 September, 2020
പാലാരിവട്ടം പാലം മ‌റ്റന്നാള്‍ മുതല്‍ പൊളിക്കും; പുതിയ പാലം എട്ട് മാസത്തിനകം

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്ന പണി തിങ്കളാഴ്‌ച മുതല്‍ തുടങ്ങും. ഇന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈ‌റ്റിയുടെയും ഡിഎംആര്‍സിയുടെയും സംയുക്ത യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. പകലും രാത്രിയുമായി പാലം പണി നടത്തും. എട്ട് മാസത്തിനകം പണി തീര്‍ക്കുവാനാണ് തീരുമാനം. സ്ഥലത്തെ ഗതാഗതത്തെ ബാധിക്കാത്ത വിധമാകും പാലം പണി നടക്കുക.

പാലത്തിലെ ടാര്‍ ഇളക്കുന്ന ജോലിയാണ് മ‌റ്റന്നാള്‍ തുടങ്ങുക. ബലക്ഷയമുള‌ള നിലവിലെ പാലം പൊളിച്ച്‌ പുതിയത് പണിയാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഡി.എം.ആര്‍.സിയെയാണ്. ഇ.ശ്രീധരന്‍ പണിയുടെ

മേല്‍നോട്ടം വഹിക്കും. ഡി.എം.ആര്‍.സിക്ക് മുന്‍പ് വിവിധ പണികള്‍ക്കായി നല്‍കിയ തുകയുടെ 17 കോടിയോളം രൂപ അക്കൗണ്ടിലുണ്ട്. ഈ തുകയില്‍ നിന്നാകും പുതിയ പാലം പണിയാന്‍ പണം വിനിയോഗിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക