Image

പീഡനത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ കത്തോലിക്കസഭ നഷ്ടപരിഹാരം നല്‍കും

Published on 26 September, 2020
പീഡനത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ കത്തോലിക്കസഭ നഷ്ടപരിഹാരം നല്‍കും
ബര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ കത്തോലിക്ക സഭ നഷ്ടപരിഹാരം നല്‍കും. പീഡനത്തിന് ഇരയായവര്‍ക്ക് അന്‍പതിനായിരം യൂറോ വരെ നഷ്ടപരിഹാരം നല്‍കുമെന്ന് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ബാറ്റ്‌സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

1946 മുതല്‍ 2014 വരെ നിരവധിപേര്‍ പീഡനത്തിന് ഇരയായിരുന്നുവെന്ന് പഠന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ, പീഡനത്തിന് ഇരയായ നൂറുകണക്കിനു പേര്‍ നഷ്ടപരിഹാരത്തിനായി സഭാ അധികൃതരെ സമീപിച്ചിരുന്നു.

2021 മുതല്‍ നഷ്ടപരിഹാരതുക വിതരണം ചെയ്തു തുടങ്ങുമെന്ന് മാര്‍ ജോര്‍ജ് ബാറ്റ്‌സിംഗ് തുടര്‍ന്ന് പറഞ്ഞു. അപേക്ഷകള്‍ പ്രത്യേക കമ്മിറ്റി പരിശോധിച്ചശേഷമായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.

തുക കുറഞ്ഞു പോയെന്നും നാല് ലക്ഷം യൂറോയെങ്കിലും കിട്ടണമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പീഡനത്തിനിരയായ വ്യക്തി ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക