Image

കോവിഡിനെതിരേ ക്രിയാത്മകമായി യു.എന്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി

Published on 26 September, 2020
കോവിഡിനെതിരേ ക്രിയാത്മകമായി യു.എന്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:  ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി ചോദിച്ചു. രോഗപ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യുഎന്‍ നടത്തിയത്? ഭീകരാക്രമണത്തില്‍ രക്തപ്പുഴകള്‍ ഒഴുകിയപ്പോള്‍ യുഎന്‍ എന്താണ് ചെയ്തത്? യുഎന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ പൊതുസഭാ സമ്മേളനം കൂടുതലായും ഓണ്‍ലൈന്‍ വഴിയാണ് നടത്തപ്പെടുന്നത്. നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ചിരിക്കുന്ന മോദിയുടെ വിഡിയോ സന്ദേശമാണ് പ്രക്ഷേപണം ചെയ്യുന്നത്. പ്രധാന നേതാക്കളെല്ലാം നേരത്തെ തയാറാക്കിവച്ച പ്രസംഗത്തിലൂടെയാണ് ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രാദേശിക സമയം വെള്ളിയാഴ്ചയായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇമ്രാന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ചു യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക