Image

എന്തു ഭവിഷ്യത്ത് വന്നാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മി

Published on 27 September, 2020
എന്തു ഭവിഷ്യത്ത് വന്നാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മി
യൂട്യൂബിലൂടെ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഏതു ഭവിഷ്യത്ത് വന്നാലും നേരിടാന്‍ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നത്. 

കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രതികരിച്ചത്. ഇത്തരം മാനസിക പീഡനങ്ങള്‍ക്ക് അറുതി വേണം.'നിയമം കൈയ്യിലെടുക്കരുതെന്ന് കരുതുന്നയാള്‍ തന്നെയാണ് താനും. എന്നാല്‍ ഇവിടെ നിയമം ഉണ്ടോ? സൈബ‍ര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളില്‍ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല. 

കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രതികരിച്ചത്. അവരുടെ മക്കളെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതിന് അറുതി വേണം. ഇനിയെങ്കിലും നിയമം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു'. അതിനുവേണ്ടി റിമാന്‍ഡില്‍ കിടക്കാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉള്ളതാണ് നിയമം. തനിക്ക് എതിരെ കേസ് എടുത്തതില്‍ അത്ഭുതമില്ല. പൊലീസ് ഇതുവരെ ആ വീഡിയോ കണ്ടില്ല എന്നാണ് പറയുന്നത്. എത്ര സമയം വേണം കാണാന്‍. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നതെന്നും ഇതിന് അറുതിയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Sudhir Panikkaveetil 2020-09-27 12:53:27
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് തക്കതായ ശിക്ഷ നടപടികളുടെ അഭാവമാണ്. അമേരിക്കൻ മലയാളികൾ ശ്രീമതി ഭാഗ്യലക്ഷ്മിക്ക് പിന്തുണ നൽകേണ്ടതാണ്. നമ്മുടെ പ്രിയപ്പെട്ടവരും നാട്ടിൽ ജീവിക്കുന്നുണ്ടല്ലോ. കുറെ സംഘടനകൾ സൃഷ്ടിച്ച് തമ്മിൽ തല്ലുന്നതിനേക്കാൾ ഒരു നല്ല കാര്യത്തിന് ശ്രമിക്കുകയും വിജയം .നേടുകയും ചെയ്യുന്നത് നല്ലതല്ലേ.
prg 2020-09-27 16:07:36
ആദ്യം ഈ സ്ത്രീയോട് ദേഷ്യം തോന്നി. പിന്നെ ഇയാളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി അടി കൊടുക്കാൻ ആണുങ്ങൾ ഇല്ലാത്തതിന്റെ കുറവ് അവർ തീർത്തു. അയാളുടെ വീഡിയോ കണ്ടാൽ മനസ്സിലാകും അടി പോരാ എന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക