Image

ഹാനോവർ ബാങ്ക് സാവോയ് ബാങ്കിനെ വാങ്ങുന്നു.

Published on 27 September, 2020
ഹാനോവർ ബാങ്ക് സാവോയ് ബാങ്കിനെ വാങ്ങുന്നു.
ന്യൂയോർക്ക് :  ലോങ്ങ് ഐലൻഡ് ആസ്ഥാനമായുള്ള ഹാനോവർ ബാങ്ക്  സവോയ് ബാങ്കിനെ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടു.  ന്യൂയോർക്കിൽ അനേകം ബ്രാഞ്ചുകൾ ഉള്ള സാവോയ് ബാങ്കിനെ ലോങ്ങ്  ഐലൻഡ് ആസ്ഥാനമായുള്ള ഹാനോവർ ബാങ്ക്       63 മില്യൺ ഡോളർ  ആസ്തിയോടു കൂടിയാണ് വാങ്ങുന്നത് . 

ഈ കരാർ  ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡ് ഏകകണ്ഠമായി അംഗീകരിച്ചു. ബാങ്കിന്റെ ആസ്ഥാനം മിനിയോളയിൽ തന്നെ ആയിരിക്കും .  സാവോയ് ബാങ്കിന്റെ റോക്ക്ഫെല്ലർ സെന്ററിൽ നിലവിൽ ഉള്ള ബ്രാഞ്ച് നിലനിർത്തി കൊണ്ട് ആയിരിക്കും ബാങ്കിന്റെ പ്രവർത്തനം.  

സാവോയ് ബാങ്കിനെ വാങ്ങാനുള്ള തീരുമാനം  ഇരുകമ്പനികളുടെയും വളർച്ചക്ക് ആക്കം കൂട്ടുകയും കൂടാതെ ന്യൂയോർക്ക് സിറ്റി മാർക്കറ്റിൽ മികച്ച ഒരു ബാങ്ക് ആയി ഹാനോവർ ബാങ്ക് മാറിയതായും  ബാങ്ക് സിഇഒ  മൈക്കൽ പ്യൂറോ പറഞ്ഞു.  ബാങ്കിന്റെ എക്സിക്യൂട്ടീവ് ടീമിന്റെ ഒന്നിച്ചുള്ള പ്രവർത്തനവും കസ്റ്റമേഴ്സിന്റെ ബാങ്കിൻമേലുള്ള വിശ്വാസവും ആണ് ഹാനോവർ ബാങ്കിനെ അമേരിക്കയിലെ മികച്ച ബാങ്കുകളിൽ ഒന്നാക്കി വളർത്തുന്നത്.  കൊമേർഷ്യൽ മോർട്ടഗേജ് , റെസിഡന്റിൽ മോർട്ടഗേജ്, ബിസിനസ് ലോൺ എന്നിവ ഹാനോവർ ബാങ്കിന്റെ സവിശേഷതകളാണ്. കൂടുതൽ ബ്രാഞ്ചുകൾ വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന്  ഹാനോവർ ബാങ്ക് സിഇഒ  മൈക്കൽ പ്യൂറോ വ്യക്തമാക്കി.  2021 -ൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ ഉദ്യേശിക്കുന്നതായും  അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 

കോവിഡ്-19 നുള്ള ഗവെർന്മെന്റിന്റെ സ്മാൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ലോൺ ഹാനോവർ ബാങ്കിൽ  കൂടി വിതരണം ചെയ്യാൻ സാധിച്ചത് ഒരു വലിയ നേട്ടം ഉണ്ടാക്കി. റിയൽ എസ്റ്റേറ്റിൽ ഉണ്ടായ വൻവളർച്ച ബാങ്കിനെ വളരെ സഹായിച്ചതായി ശ്രീ. വർക്കി എബ്രഹാം പറഞ്ഞു. എട്ടു ബ്രാഞ്ചുകളും $1.6  ബില്യൺ അസറ്റ് ഉള്ള ഒരു ബാങ്ക് ആയി മാറിയപ്പോൾ  ന്യൂയോർക്കിലെ മുൻനിരയിലുള്ള മറ്റു ബാങ്കുകളോട് കിടപിടിക്കാൻ ഹാനോവർ ബാങ്കിന് സാധിക്കുന്നു.

ഹാനോവർ ബാങ്കിന്റെ വളർച്ചക്ക് സഹായിച്ച എല്ലാവര്ക്കും ബാങ്ക് ഡയറക്ടർ ശ്രീ. വർക്കി എബ്രഹാം നന്ദി അറിയിച്ചു.  ഇന്ത്യക്കാർക്ക്  അഭിമാനിക്കാവുന്ന ഒരു ഫിനാൻഷ്യൽ ഇന്സ്ടിട്യൂഷൻ ആയി ബാങ്ക് വളർന്നതിൽ അഭിമാനിക്കുന്നു എന്ന് ബാങ്കിന്റെ ഒരു പ്രധാന ഷെയർ ഹോൾഡർ കൂടിയായ ശ്രീ. ജോൺ ടൈറ്റസ് പറയുകയുണ്ടായി.  കൂടാതെ കൂടുതൽ ബ്രാഞ്ചുകൾ തുറക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 പുതിയ സാമ്പത്തിക സംവിധാനങ്ങൾ വന്നതോട് കൂടി മൈനോറിറ്റി സ്റ്റാറ്റസ് ഉള്ള ബാങ്കുകൾക്ക് കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും  കാര്യമായി ഉപയോഗിക്കാൻ സാധിച്ചു എന്നത് ഹാനോവർ ബാങ്കിന്റെ ഒരു നേട്ടമാണ്. കൂടാതെ മുത്തൂറ്റ് ഗ്രൂപ്പിന്റെ പങ്കാളിത്തം ബാങ്കിന് ഏറെ നേട്ടമുണ്ടാക്കി.

ഫോട്ടോയിൽ ഉള്ളവർ :

ജോർജ് അലക്സാണ്ടർ മുത്തൂറ്റ് , ബാങ്ക് സിഇഒ  മൈക്കൽ പ്യൂറോ, ബാങ്ക് ഡയറക്ടർ ശ്രീ. വർക്കി എബ്രഹാം
ഹാനോവർ ബാങ്ക് സാവോയ് ബാങ്കിനെ വാങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക