Image

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി.

ജീമോന്‍ റാന്നി Published on 28 September, 2020
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി.
ഹൂസ്റ്റണ്‍: തുടര്‍ച്ചയായ 50  വര്‍ഷങ്ങള്‍ ഒരേ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു  നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടി എന്ന ജനകീയന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദവും കോണ്‍ഗ്രസ്സിലെ സമാനതകളില്ലാത്ത നേതാവുമാണെന്നു കോണ്‍ഗ്രസ് നേതാവും ധീര്‍ഘവര്‍ഷങ്ങളായി സീനിയര്‍ വക്താവുമായി പ്രവര്‍ത്തിയ്ക്കുന്ന  സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരിലൊളുമായ  ഡോ. മനു അഭിഷേക് സിംഗ് വി എം പി. പറഞ്ഞു. 135 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസ്സ് ചരിത്രത്തിലും ഉമ്മന്‍ ചാണ്ടി സ്ഥാനം പിടിച്ചുവെന്നു സിംഘ്‌വി വ്യക്തമാക്കി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഐഒസി(കേരള) ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട 'നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അമ്പതാണ്ട് ' എന്ന സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെപ്തംബര്‍ 26 നു ഞായറാഴ്ച രാവിലെ 11 മണിക്കാരംഭിച്ച സമ്മേളനം മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ഇന്ത്യന്‍ സമയം രാത്രി  ഒമ്പതര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനിന്ന സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിയും കുടുംബവും മുഴുവന്‍ സമയവും പങ്കെടുത്തുവെന്നത് ഈ സമ്മേളനത്തെ കൂടുതല്‍ പ്രസക്തമാക്കി.

പ്രശസ്ത ഗായകന്‍ മനോജിന്റെ പ്രാര്‍ത്ഥനാഗാനത്തിനു ശേഷം വന്ദേമാതരഗാനാലാപനത്തിനു ശേഷം ടെക്‌സാസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കരുത്തനായ പ്രതിപക്ഷ നേതാവ്   രമേശ് ചെന്നിത്തല സമ്മേളനം ഉത്ഘാടനം ചെയ്തു. കേരളത്തിനു ലഭിച്ച വര ദാനമാണ് ഓസി എന്നും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവതം എന്നും   എല്ലാവരും ആ ജീവിതം മാതൃക ആക്കണമെന്നും ചെന്നിത്തല ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് രാഹുല്‍ ഗാന്ധി  വീഡിയോയില്‍ കൂടി അനുമോദനം അര്‍പ്പിച്ചു,    

ചാപ്റ്റര്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍ അദ്ധ്യക്ഷത വഹിച്ചു. ജനനായകനുമായി തനിക്കുള്ള ദീര്‍ഘവര്ഷങ്ങളിലെ പരിചയം പങ്കുവെച്ച്  എല്ലാവിധ ആശംസകളും  അറിയിച്ചു. തുടര്‍ന്ന് ഐഒസി യുടെ ഗ്ലോബല്‍ ചെയര്‍മാനും ഇന്ത്യയില്‍ ടെലിഫോണ്‍ ഐടി വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സഹായിച്ച സാം പിട്രോഡ മുഖ്യ പ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നേരിട്ടു ഔദ്യോഗി  കമായി  ബന്ധപെടുന്നതിനും സമാനതകളില്ലാത്ത  അതുല്യ പ്രതിഭയായ ജനനായകനെ അടുത്തറിയുന്നതിനും ആ ബന്ധം ഇപ്പോഴും തുടരുന്നുവെന്നും പിട്രോഡ പറഞ്ഞു. 

എഐസിസി സെക്രട്ടറിയും ഐഒസി ഇന്‍ ചാര്‍ജുമായ ഹിമാന്‍ഷു വ്യാസ്, ഐഒസി യുഎസ്എ   പ്രസിഡണ്ട് മൊഹിന്ദര്‍ സിംഗ്, സെക്രട്ടറി ജനറല്‍ ഹര്‍ഭജന്‍ സിംഗ്, ആന്റോ ആന്റണി എംപി, കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ്, കെ.സി.ജോസഫ് എം.എല്‍എ, ഐഒസി യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏ ബ്രഹാം, ഐഒസി കേരള ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, ഐഒസി ടെക്‌സാസ് ചാപ്റ്റര്‍ ചെയര്‍മാന്‍ റോയ് മന്താന, ഐഒസി കേരള ദേശീയ വൈസ് പ്രസിഡന്റുമാരായ ബേബി മണക്കുന്നേല്‍, പോള്‍ കറുകപ്പള്ളില്‍, ഐഒസി യുഎസ്എ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, ഐഒസി കേരള നാഷണല്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍,  ഐഓസി ടെക്‌സാസ് ചാപ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് പി.പി.ചെറിയാന്‍,ഐഒസി കേരളാ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേല്‍, ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ്,  റവ. എ.വി.തോമസ് അമ്പലവേലില്‍ , ജോസ് ചാരുംമൂട്  തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുമോദിച്ചു സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചി നിരവധി വീഡിയോകളും പ്രദര്‍ശിപ്പിച്ചു.    
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കെ.പി.സി. സി സെക്രട്ടറിമാരായ റജി തോമസ്, റിങ്കു ചെറിയാന്‍, പി.ജെര്‍മിയാസ്, ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, സോമന്‍ ബേബി (ബഹ്‌റൈന്‍), ജേക്കബ് ചണ്ണപ്പേട്ട (കുവൈറ്റ് ) ,വര്‍ഗീസ് ജോസഫ് മാരാമണ്‍ (കുവൈറ്റ്) ,ജോസ് കുമ്പളവേലില്‍ (ജര്‍മ്മനി) ,ബേബി മാത്യു സോമതീരം , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, എന്‍ പി രാമചന്ദ്രന്‍ (ഇന്‍കാസ് ദുബായ് ),സിസിലി ജേക്കബ് (നൈജീരിയ )തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനനായകന്‍ ഉമ്മന്‍ ചാണ്ടി അനുമോദനങ്ങള്‍ക്ക് നന്ദി പറഞ്ഞു.ഐഒസി ടെക്‌സാസ് ചാപ്റ്റര്‍ സെക്രട്ടറി സജി ജോര്‍ജ് മാരാമണ്‍ നന്ദി പ്രകാശിപ്പിച്ചു. 

ഐഒസി ടെക്‌സാസ് സീനിയര്‍ വൈസ് പ്രസിഡണ്ടും ഹൂസ്റ്റണിലെ പ്രമുഖ അവതാരകനുമായ  ഹരി നമ്പൂതിരി എംസി യായി പരിപാടികള്‍ നിയന്ത്രിച്ചു. ഐഒസി യുഎസ്എ മീഡിയ കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍, രാജീവ് എം, സാജന്‍ മൂലേപ്ലാക്കല്‍,മഹേഷ് മുണ്ടയാട്. ഇവെന്റ്‌സ് നൗ യുഎസ്എ എന്നിവര്‍ സാങ്കേതിക പിന്‍തുണ നല്‍കി.      

ഇന്ത്യന്‍ ദേശീയഗാനത്തോടെ സമ്മേളനം അവസാനിച്ചു. 
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത നേതാവ് : ഡോ. മനു അഭിഷേക് സിംഗ്വി എം പി.
Join WhatsApp News
ജനാതിപത്യ ചിന്തകൻ 2020-09-28 06:12:44
ഉമ്മൻ ചാണ്ടി ആയാലും, പിണറായി ആയാലും, മോഡി ആയാലും അമിതമായ പോക്കലും വ്യക്തി പൂജയും ജനാതിപത്യ വിരുദ്ധമാണ്. ഉമ്മൻ ചാണ്ടിയെ ഓരോരുത്തർ പറയും പോലെ മാതൃക ആക്കിയാൽ എന്തു സംഭവിക്കും? വായനക്കാർ തന്നെ പറയുക? ആരേയും അനുവദിക്കാതെ ചാണക്യ തന്ത്രം കൊണ്ടു ഒരേ മണ്ഡലത്തിൽ, പുതുപ്പള്ളിയിൽ 50 കൊല്ലം MLA. ഇങ്ങിനെ ആ മാതൃകയിൽ ഓരോ പാർട്ടിക്കാരും MLA സ്ഥാനം തുടർച്ചയായി തന്ത്ര പൂരവ്വം നേടിയെടുത്തിരുന്നെങ്കിൽ അതു ജനാധിപത്യത്തിൻ കടക്കൽ കത്തി വക്കൽ മാത്രം. പിന്നെ NRI കൾ ആയ നിങ്ങൾ ഇവരെ ഒക്കെ പൊക്കി കൊണ്ടു നടന്നാൽ നിങ്ങൾക്കോ നാടിനോ ഒരു ഗുണവുമില്ല. ചുമ്മാ വേസ്റ്റ് ഓഫ് യുവർ ടൈം. പിന്നെ പിണറായി -മോഡി യെക്കാൾ ചാണ്ടി അല്പം ഭേദം മാത്രം . പക്ഷെ ഒസി ഇനിയെങ്കിലും ഒന്നു മാറി കൊടുക്കണം ചെറുപ്പക്കാർക്ക്‌ ചാൻസ് കൊടുക്കണം . The presentation by the MC was very poor also.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക