Image

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി പരാതി

Published on 28 September, 2020
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചു.തിരുവനന്തപുരം സ്വദേശിയായ രോഗിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.


കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാന്‍ ഇടയാക്കിയതെന്ന് കുടുംബം പരാതിയില്‍ പറയുന്നു.


വീണ് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ രോഗിക്ക് കഴിഞ്ഞ നാലാം തീയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുട‍ന്ന് ബന്ധുക്കളെ വാര്‍ഡില്‍ നിന്ന് മാറ്റി ക്വാറന്റീന്‍ ചെയ്തു. 


രോഗിക്ക് മെഡിക്കല്‍ കേളേജില്‍ ചികിത്സയും നല്‍കി. ആ മാസം 24 ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി.


ഇദ്ദേഹത്തിന് വീണുപരിക്കേറ്റതിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്നങ്ങളില്ലെന്നായിരുന്നു അറിയിച്ചിരുന്നത്.

നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്.
ദേഹത്ത് നിന്നും പുഴുവരിക്കുന്ന നിലയിലായിരുന്നിട്ടും ഇതൊന്നും പരിഗണിക്കാതെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക