Image

സി.എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചിച്ചു

Published on 28 September, 2020
സി.എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചിച്ചു
ന്യൂയോര്‍ക്ക്: കേരളാ കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനും, ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. നാല്‍പ്പത് വര്‍ഷം എംഎല്‍എയും, അഞ്ചു വര്‍ഷം മന്ത്രിയുമായി പ്രവര്‍ത്തിച്ച സി.എഫ് തോമസ് സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ്. അഴിമതിയുടെ കറപുരളാത്ത ജനസേവകനായിരുന്നു അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആധുനിക ചങ്ങനാശേരിയുടെ ശില്പിയായ സി.എഫ് തോമസിന്റെ ഉജ്വലമായ ഓര്‍മ്മകള്‍ എന്നും ജനങ്ങളുടെ ഇടയില്‍ ഉണ്ടാകുമെന്നും യോഗം അനുസ്മരിച്ചു.

സഖറിയാ കരുവേലി, ഷോളി കുമ്പിളുവേലി, ഫിലിപ്പ് മഠത്തില്‍, റവ. ജേക്കബ്, സണ്ണി വള്ളിക്കളം, ഷിബു ചിക്കാഗോ, ജോബി ബെര്‍ണാഡ് (കാനഡ), സ്റ്റാന്‍ലി കളത്തില്‍, ജോര്‍ജ് കൊട്ടാരം, ബിനു അലക്‌സ്, രാജു മാലിക്കറുകയില്‍, കുഞ്ഞ് മാലിയില്‍, ബേബിക്കുട്ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
അനുശോചനത്തിലൂടെ നേതാവ് ചമയുന്നവർ 2020-09-28 18:57:37
അനുശോചനം മീറ്റിംഗ് കൂടാതെ തന്നെ ഇത്തരം ഒരു ന്യൂസ് കുറേപേരുടെ പേരും വച്ചു അങ്ങു കാച്ചിവിട്ടാൽ മതി അത് വഴി ഇവർക്കെല്ലാം ശവം വഹിച്ചുകൊണ്ട് നാട്ടിൽ നടത്തുന്നപോലെ നടത്തി ജനപിന്തുണ നേടാം നേതാവ് ആകാം
Changanacherykkaran 2020-09-28 20:43:09
ആധുനിക ചങ്ങനാശേരിയുടെ ശില്പിയാണെന്നോ? ആരുടെ കാര്യമാണ് നിങ്ങൾ പറയുന്നത്? എന്ത് ആധുനികതയാണ് ചങ്ങനാശേരിയിലുള്ളത് എന്നു പറയണം. 40 വർഷം സി എഫ് എം എൽ എ ആയിരുന്നു. അതിനു മുൻപ് രണ്ടു വട്ടം കെ ജെ ചാക്കോ ആയിരുന്നു. ഈ അര നൂറ്റാണ്ടിലാണ് ചങ്ങനാശേരിയുടെ പ്രൗഢ ഗംഭീരമായ മുഖം ഒളിമാഞ്ഞൂ മങ്ങിപ്പോയത്. ഒരു മനുഷ്യൻ മരിച്ചാൽ അനുശോചനം അറിയിച്ചുകൊള്ളൂ. പക്ഷെ, അമേരിക്കയിലിരുന്നു സൂമിൽ കൂടി ഒരനുശോചനം നടത്തി എല്ലാവരുടെയും പേരുകൊടുത്തു വർത്ത നൽകുമ്പോൾ കുറച്ചുകൂടി സത്യസന്ധമായി പറയണം. മരിച്ച ആളിനെപ്പറ്റി നിങ്ങൾ മോശമായി ഒന്നും പറയണ്ട. പൊതിഞ്ഞു വച്ചോളൂ. പക്ഷെ ചങ്ങനാശേരിയെ അക്ഷരാർഥത്തിൽ അവഗണിച്ചു രാഷ്ട്രീയ ലാഭം മാത്രം നോക്കിയ ഒരാളിനെപ്പറ്റി ‘ആധുനിക ചങ്ങനാശേരിയുടെ ശില്പി’ എന്നൊക്കെ വിളിച്ചു പറയാൻ അല്പം ഉളുപ്പ് വേണം.
ചങ്ങനാശ്ശേരി അച്ചായൻ 2020-09-28 23:01:08
ഒരു പ്രാവശ്യം കൂടെ - റിപീറ്റ ചെയ്യുന്നു... കേരളത്തിലെ യാതൊരു വികസനവും ഇല്ലാത്ത ഒരു ടൌൺ ആണ് ചങ്ങനാശ്ശേരി. ഈ മഹാന്മാനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായി..ല്ല. ബൈ പാസ്സിലൂടെ വണ്ടിയിൽ പോയാലും മുക്കും വായും എല്ലാടവും പൊത്തി മാത്രമേ പോകാനൊക്കൂ, അത്രയ്ക്ക് നാറ്റം, മാലിന്യം - ഈ നേതാക്കന്മാരെക്കൊണ്ട് കിട്ടിയ ഗുണമാണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും .
ഞാൻ ചങ്ങനാശ്ശേരി ക്കാരൻ 2020-09-29 02:42:59
അധിനിക ചഗങ്ങനാശ്ശേരി യുടെ ശില്പിയിൽ മാത്രമാണല്ലോ തർക്കും !! അല്ലാതെ ബാർ കോഴയോ , നോട്ടടിക്കുന്ന മിഷ്യനോ ഒന്നും ഈ മനുഷ്യനുണ്ടായില്ലല്ലോ ?? എന്തങ്കിലും ഒരു അഴിമതി സി ഫ് ചെയ്തിട്ടുണ്ടോ ?? അതിൽ നിങ്ങൾക്കും തർക്കം ഇല്ലല്ലോ ?? പിന്നെ ചങ്ങനാശ്ശേരി ലും അത്യാവശ്യം വികസനം വന്നിട്ടുണ്ട് , ഏതാണ്ട് പാലക്ക് യൊപ്പും !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക