Image

എസ്പിബിക്ക് കല കുവൈറ്റിന്റെ ആദരാഞ്ജലികള്‍

Published on 28 September, 2020
 എസ്പിബിക്ക് കല കുവൈറ്റിന്റെ ആദരാഞ്ജലികള്‍

കുവൈറ്റ് സിറ്റി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയൊപ്പം വേദനയില്‍ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക