Image

കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Published on 28 September, 2020
 കോവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് നിര്യാതയായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയുടെ (55 ) മൃതദേഹം കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ ഖബറടക്കി. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .പരേതനായ ജാഫര്‍ ആണ് ഭര്‍ത്താവ്. മക്കള്‍ അസീന, സബീന. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ ആസിഫ് കാപ്പാട് മരുമകനാണ്. മൃതദേഹം കബറടക്കുന്നതില്‍ കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേതിന്റെ ഇടപെടലിനു ആസിഫ് ഫോണില്‍ വിളിച്ചു പ്രത്യേകം നന്ദി അറിയിച്ചു.

ബന്ധുക്കളായ നജ്മുദ്ധീന്‍, ഷാഫി, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത്ത്, വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ ടി.ടി.ഷംസു , റസാഖ് അയ്യൂര്‍ , തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ഹഖീം , കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദലി, വൈസ് പ്രസിഡന്റ് ഷാനവാസ് കാപ്പാട്, മറ്റു നേതാക്കളായ റഊഫ് മശ്ഹൂര്‍ തങ്ങള്‍, ഫാറൂഖ് ഹമദാനി, ഷാഫി കൊല്ലം, സലാം നന്തി, നാസര്‍ മൗക്കോട്, മജീദ് നന്തി, നിഷാന്‍, റാഫി ആലിക്കല്‍, മദനി, മഹമൂദ് മസ്ന, മൂസക്കോയ പൂക്കാട് എന്നിവരും ഖബറടക്കത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക