Image

കൊറോണ വൈറസിന്റെ വളര്‍ച്ച 96 ശതമാനം തടയുന്ന നേസല്‍ സ്പ്രേ', അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി

Published on 28 September, 2020
കൊറോണ വൈറസിന്റെ വളര്‍ച്ച 96 ശതമാനം തടയുന്ന നേസല്‍ സ്പ്രേ', അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി

മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനായി വികസിപ്പിച്ച നേസല്‍ സ്പ്രേ ഉപയോഗിച്ചതിലൂടെ കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിച്ചുവെന്ന വാദവുമായി ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം കണ്ടെത്തിയത്. 

കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് ഇന്ന-051(ENNA-051) എന്ന നേസല്‍ സ്‌പ്രേ പരീക്ഷിച്ചത്. വാക്സിനുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ മരുന്ന് കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ അളവ് 96 ശതമാനം വരെ കുറച്ചതായി കമ്പനി അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വിശദമായ പഠനത്തിനും കൂടുതല്‍ അനുമതികള്‍ക്കും ശേഷം നാല് മാസത്തിനുള്ളില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.  നേസല്‍ സ്പ്രേയുടെ ഉത്പാദനം വര്‍ധിപ്പിക്കാനായി 8.2 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന റെസ്പിറേറ്ററി കമ്പനി ഇതിനോടകം സ്വരൂപിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക