Image

കൊവിഡ് 3.34 കോടി കടന്നു; മരണം 10.04 ലക്ഷവും; ഇന്ത്യയില്‍ ആഴ്ചകള്‍ക്കു ശേഷം മരണം ആയിരത്തിനു താഴെ

Published on 28 September, 2020
കൊവിഡ് 3.34 കോടി കടന്നു; മരണം 10.04 ലക്ഷവും; ഇന്ത്യയില്‍ ആഴ്ചകള്‍ക്കു ശേഷം മരണം ആയിരത്തിനു താഴെ


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,467,566ല്‍എത്തി. 1,004,613 പേര്‍ മരണമടഞ്ഞപ്പോള്‍, 24,767,367 പേര്‍ രോഗമുക്തരായി. 7,695,586 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.6 ലക്ഷം പേര്‍ രോഗികളായപ്പോള്‍ 2335 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 7,332,861 (+11,518) പേര്‍ രോഗികളായി. 209,562(+109) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികള്‍ 6,137,941(+64,593) ലെത്തിയപ്പോള്‍ മരണസംഖ്യ 96,275(+701) ആയി. ബ്രസീലില്‍ 4,736,831(+4,522) പേര്‍ രോഗികളായി. 141,877(+101 ) പേര്‍ മരണമടഞ്ഞൂ. റഷ്യയില്‍ 1,159,573(+8,135) പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 20,385(+61) പേര്‍ മരണമടഞ്ഞു. കൊംബിയയില്‍ 813,056 പേര്‍ രോഗികളായി. 25,488 പേര്‍ മരണമടഞ്ഞു. പെറുവില്‍ 805,302 പേര്‍ േരാഗികളായി. 32,262 പേര്‍ മരണമടഞ്ഞു. 


സ്‌പെയിനില്‍ 748,266(+2,425) പേര്‍ രോഗികളായി. 31,411(+59) പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 730,317(+3,886) പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ മരണം 76,430(+187) ആയി. അര്‍ജന്റ്ീനയില്‍ 711,325 രോഗികളുണ്ട്. 15,749 പേര്‍ മരണമടഞ്ഞു. കൊവിഡ് രോഗികളുടെ വര്‍ധന കുറഞ്ഞതോടെ പത്താം സ്ഥാനത്തേക്ക് മാറിയ ദക്ഷിണാഫ്രിക്കയില്‍ 670,766 പേര്‍ രോഗികളായി. 16,398 പേര്‍ മരണമടഞ്ഞൂ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക