Image

ഫോമാ ഇലക്ഷന്‍: രണ്ടു റീജിയനില്‍ ഓരോ വോട്ടുകള്‍ കൂടി; എമ്പയര്‍ റീജിയനില്‍ തുല്യ വോട്ട്

Published on 28 September, 2020
ഫോമാ ഇലക്ഷന്‍: രണ്ടു റീജിയനില്‍ ഓരോ വോട്ടുകള്‍ കൂടി; എമ്പയര്‍ റീജിയനില്‍ തുല്യ വോട്ട്

ഫിലഡല്ഫിയ: ഫോമാ വോട്ടിംഗില്‍ രണ്ടു റീജിയനില്‍ വന്ന പിശക് തിരുത്തിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ പുതിയ ലിസ്റ്റ് നല്കി.

എമ്പയര്‍ റീജിയന്‍, സണ്‍ഷൈന്‍ റീജിയന്‍ എന്നിവിടങ്ങളില്‍ ഓരോ വോട്ട് അധികമായി വരിക ആയിരുന്നു. ഇത് തിരുത്തിവോട്ടെടുപ്പ് നടത്തിയ സിമ്പ്‌ലി വോട്ടിംഗ് എന്ന കമ്പനി തന്നെ പുതുതായി സര്‍ട്ടിഫൈചെയ്തു നല്കി. അത് ഇലക്ഷന്‍ കമ്മീഷന്‍ അധിക്രുതര്‍ക്കുംമറ്റുള്ളവര്‍ക്കും നല്കി.

ഈ സ്ഥാനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്ത രണ്ടു അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെ വോട്ടു കൂടി വന്നതിനാലാണു ഇത് സംഭവിച്ചതെന്നു മുഖ്യ ഇലക്ഷന്‍ കമീഷണര്‍ ജോര്‍ജ് മാത്യു, ഇലക്ഷന്‍ കമ്മീഷണര്‍മാരായ സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവര്‍ അറിയിച്ചു. മറ്റൊരിടത്തും പിശകുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നും അവര്‍ അറിയിച്ചു.

എമ്പയര്‍ റീജിയനില്‍ 54 വോട്ടാണുള്ളത്. എന്നാല്‍ ആര്‍.വി.പി. ആയി മല്‍സരിച്ച ഷോബി ഐസക്കിനു 28 വോട്ടും എതിര്‍ത്ത മോളമ്മ വര്‍ഗീസിനു 27 വോട്ടും കിട്ടി. മൊത്തം 55 വോട്ട്.

റീസര്‍ട്ടിഫിക്കേഷനില്‍ ഒരു വോട്ട് ഒഴിവാക്കി. ഇതോടെ ഇരുവര്‍ക്കും 27 വോട്ട് മാത്രമായി. അതിനാല്‍ വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുക്കണം. അല്ലെങ്കില്‍ ഇരുവരും ഓരോ വര്‍ഷം വീതം സ്ഥാനം പങ്കിടണം.

നാഷണല്‍ കമ്മിറ്റി വിജയികള്‍ക്ക് യഥാക്രമം 37, 33, 26എന്നിങ്ങനെ ആയിരുന്നു ആദ്യം വോട്ട്. ഇപ്പോഴത് 36, 33,26 എന്നായി.

സണ്‍ഷൈന്‍ റീജിയനില്‍ മൊത്തം 81 വോട്ട്. പക്ഷെ 82 പേര്‍ വോട്ട് ചെയ്തു. ആര്‍.വി.പി. ആയി വിജയിച്ച വില്‍സന്‍ ഉഴത്തിലിനു 43 വോട്ട്; എബി ആനന്ദിനു 39 വോട്ട് എന്നായിരുന്നു ആദ്യം.

റീസര്‍ട്ടിഫിക്കേഷനില്‍ അത് 42, 39 ആയി. അവിടെ വിജയിയുടേ കാര്യത്തില്‍ സംശയമില്ല.

നാഷനല്‍ കമ്മിറ്റിയിലേക്ക് ബിനൂബ് കുമാര്‍ ശ്രീധരനു 45, ബിജു ആന്റണിക്ക് 43, ജോമോന്‍ ആന്റണിക്ക് 42 എന്നിങ്ങനെയാണു ഇപ്പോഴത്തെ നില.

നേരത്തെ ബിനൂബിനു 45, ബിജു ആന്റണിക്ക് 44, ജോമോന്‍ ആന്റണിക്ക് 43 എന്നിങ്ങനെ ആയിരുന്നു.

സണ്‍ഷൈന്‍ റീജിയനില്‍ കൂടുതലായി വോട്ട് ചെയ്ത വ്യക്തി, രണ്ടും മൂന്നും സ്ഥാനത്തുള്ള വ്യക്തികള്‍ക്കാണു വോട്ട് ചെയ്തത്. അതിനാലാണു രണ്ടു പേര്‍ക്കും ഓരോ വോട്ട് കുറഞ്ഞത്.

നേരെ മറിച്ച് എമ്പയര്‍ റീജിയനില്‍ അഡീഷണല്‍ വോട്ട് കിട്ടിയത് ഷോബി ഐസക്കിനാണ്. അത് നീക്കം ചെയ്തപ്പോള്‍ രണ്ടു പേര്‍ക്കും തുല്യ വോട്ടായി.

ഇനി എമ്പയര്‍ ആര്‍.വി.പിയുടെ കാര്യത്തില്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ തീരുമാനം എടുക്കണം.

ഇതാദ്യമായാണു ഇത്തരമൊരു ഇലക്ഷന്‍ നടത്തുന്നത്. എല്ലാവിധ മുന്നൊരുക്കങ്ങളും എടുത്തിട്ടും ഇത്തരം ഒരു പിശക് വന്നതില്‍ ഇലക്ഷന്‍ കമ്മീഷനും ഖേദമുണ്ട്. ഒട്ടേര്‍ പേര്‍ ഏറെ സമയം ചെലവഴിച്ചാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നിട്ടും ഇത്തരമൊരു തെറ്റ് വന്നതില്‍ കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു.

Join WhatsApp News
ജോയി 2020-09-29 00:50:24
ഈ തിരഞ്ഞെടുപ്പിൽ കമ്മീഷന്റെ ഇടപെടൽ സംശയസ്പദമായിരുന്നു. ഒരു കൊക്കസന്റെ കളിപാവകൾ ആയി പെരുമാറി. ജെനറൽ ബോഡി ഡെലിഗേറ്റ്‌സ്‌ ലിസ്റ്റിൽ തിരിമറി. എന്തിനായിരുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക