Image

റിയ ലഹരിമാഫിയയുടെ പ്രധാന കണ്ണി; എന്‍സിബി കോടതിയില്‍

Published on 29 September, 2020
റിയ ലഹരിമാഫിയയുടെ പ്രധാന കണ്ണി; എന്‍സിബി കോടതിയില്‍

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തി ലഹരിമാഫിയ സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നും ലഹരി മാഫിയയെ ബോളിവുഡുമായി ബാധിപ്പിക്കുന്നതും റിയ ആണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞു. 


റിയയുടെ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനൊരുങ്ങുമ്ബോഴാണ് ഇവരുടെ ഹര്‍ജിയെ എതിര്‍ത്തുള്ള സത്യവാങ്മൂലത്തിലാണ് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഈ കാര്യം വ്യക്തമാക്കിയത്. സുശാന്ത് സിംഗ് ലഹരി ഉപയോഗിക്കുന്ന കാര്യം റിയ അറിഞ്ഞിവെച്ചിട്ടു ഈ കാര്യം മറച്ചു വെക്കുകയും സുശാന്തിന്‌ ലഹരി ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കുകയുമാണ് ഇവര്‍ ചെയ്തത്.


റിയ തന്നെയാണ് സുശാന്തിന്‌ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുകയും ചെയ്തത്. ഈ കാര്യങ്ങള്‍ വ്യക്തമാകുന്ന എല്ലാ തെളിവുകളും സംഘത്തിന് ലഭിച്ചുവെന്നും എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സത്യവാങ്മൂലത്തില്‍ പറയുന്നു. 


അതേസമയം എന്‍സിബി റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അറസ്റ്റിലായ അനൂജ് കേശ്വാനിയുമായി റിയക്ക് അടുത്ത ബന്ധമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്. എന്‍ സി ബി റിയയ്ക്കു ജാമ്യം നല്‍കരുതെന്ന് വാദിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക