Image

കൊവിഡ് ബാധിതര്‍ 3.37 കോടിയിലെത്തി; മരണം 10.09 ലക്ഷം കടന്നു; ഇന്ത്യയില്‍ മരണം ഒരുലക്ഷത്തിലേക്ക്

Published on 29 September, 2020
കൊവിഡ് ബാധിതര്‍ 3.37 കോടിയിലെത്തി; മരണം 10.09 ലക്ഷം കടന്നു; ഇന്ത്യയില്‍ മരണം ഒരുലക്ഷത്തിലേക്ക്


ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,753,115 ലെത്തി. 1,009,943 പേര്‍ മരണമടഞ്ഞു. 25,032,442 പേര്‍ രോഗമുക്തരായപ്പോള്‍, 7,710,730 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തിലേറെ പേര്‍ രോഗികളായി. നാലായിരത്തോളം പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 7,388,921 (+27,310) പേര്‍ രോഗികളായപ്പോള്‍ 210,436(+628) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 6,219,224(+76,205) പേര്‍ രോഗികളായി. 97,450(+1,099) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 4,753,410(+5,083) പേര്‍ രോഗികളായപ്പോള്‍ 142,280(+119) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,167,805(+8,232) രോഗികളുണ്ട. 20,545(+160) പേര്‍ മരണമടഞ്ഞൂ. 

കൊളംബിയയില്‍ രോഗികള്‍ 818,203ലെത്തിയപ്പോള്‍ മരണം 25,641 ആയി. പെറുവില്‍ ഇത് യഥാക്രമം 808,714വും 32,324വുമാണ്. സ്‌പെയിനില്‍ 758,172(+9,906) രോഗികളുണ്ട്. 31,614 (+203 ) പേര്‍ ഇതിനകം മരണമടഞ്ഞു. മെക്‌സിക്കോയില്‍ 733,717 (+3,400) പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 76,603(+173) പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ രോഗികള്‍ 723,132വും മരണസംഖ്യ 16,113 വുമാണ്. ദക്ഷിണാഫ്രിക്കയില്‍ 671,669 രോഗികളുണ്ട്. 16,586 പേര്‍ ഇതിനകം മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക