Image

രക്തം മണക്കുന്നു ചുറ്റിലും (കവിത: പുഷ്പമ്മ ചാണ്ടി)

Published on 03 October, 2020
 രക്തം മണക്കുന്നു ചുറ്റിലും (കവിത: പുഷ്പമ്മ ചാണ്ടി)
രക്തം മണക്കുന്നു
എനിക്കു ചുറ്റും 
അവളുടെ രക്തം
തളംകെട്ടിക്കിടക്കുന്നു  
നിറം മാറി
ചുവപ്പു കറുപ്പായി..
ഒടിഞ്ഞ, അസ്ഥികളുടെ വേദന 
എന്നിലേക്കു ചൂഴ്ന്നിറങ്ങുന്നു
മുറിച്ചുമാറ്റിയ നാവു പറയുന്നതു 
ഞാൻ കേൾക്കുന്നു
എനിക്കു വേദനിക്കുന്നു, ശരീരമാസകലം ...
എന്നാത്മാവു കേഴുന്നു 
നീ കേൾക്കുന്നുണ്ടോ ...
അസുരന്മാരാൽ ചിന്തിയ രക്തത്തിന്നൊരു തുള്ളി 
എന്റെ നെഞ്ചിലും വീണല്ലോ  ചുട്ടുപൊള്ളിച്ചുവല്ലോ ...
കൊടുങ്കാറ്റിന്റെ ശക്തി വർദ്ധിക്കുമ്പോൾ
ചുറ്റിലും രക്തം മണക്കുന്നു..
മരിച്ചവർ പിൻവാങ്ങി 
നീണ്ടയുറക്കത്തിലാണ്ടു..
ദുർബ്ബലർ വീണ്ടും ദുർബ്ബലരാകുന്ന കാഴ്ച...
നിങ്ങൾ, രാക്ഷസർ 
പെണ്ണിന്റെ മാനം , ജീവനും കവരുന്നവർ
പുനർജനിക്കുമീ ഭൂമിയിൽ 
ഷണ്ഡന്മാരായി ...
അപ്പോഴുമീ ഭൂമിയിൽ രക്തഗന്ധം 
തങ്ങിനിൽക്കന്നുണ്ടാവും..
നീചാ
നിനക്കോർമ്മയാകാൻ ..!!



Join WhatsApp News
Sindhu Thomas 2020-10-03 08:12:05
നല്ല കവിത. മനോഹരം. അനീതിക്കെതിരായ ശബ്ദം ഇനിയുമിനിയും ഉയരട്ടെ. ഈ ദുഷിച്ച വ്യവസ്ഥിതി തകർത്ത് നമുക്കിവിടെ പുതിയ പറുദീസ തീർക്കാം. അഭിനന്ദനങ്ങൾ സഖീ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക