Image

ടെന്‍സിങ്, താംസി, പിന്നെ ഞാനും

ഡി. ബാബുപോള്‍ Published on 07 June, 2012
ടെന്‍സിങ്, താംസി, പിന്നെ ഞാനും
മധ്യരേഖ
വേണ്ടത്ര ലേഖനങ്ങള്‍ എഴുതി പത്രാധിപരെ ഏല്‍പിച്ച് തുടങ്ങിയ യാത്രയാണ്. ഗാങ്ടോക്കില്‍ ഇരുന്ന് ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല. തിങ്കളാഴ്ച നാട്ടിലെത്തും. ചൊവ്വാഴ്ച ഉച്ചക്കുമുമ്പ് എത്തിച്ചാല്‍ മതി ലേഖനം. ഇന്ന് വ്യാഴാഴ്ച. എങ്കിലും എഴുതാതെ വയ്യ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍. ഇതിനാണ് സിക്കിമിലെ ബുതിയഗോത്രം താംസി എന്ന് പറയുന്നത്. താംസി എന്ന പദത്തിന് വിശുദ്ധബന്ധം എന്നാണ് അര്‍ഥം. അദൃശ്യമായ ഒരുതരം കര്‍മബന്ധം.
പേരക്കിടാങ്ങളോടുള്ള സ്നേഹം അനുഭവിക്കാത്തവര്‍ക്ക് അറിയുന്നതല്ല. 22 സംവത്സരങ്ങളായി ഞാന്‍ ഇത് അറിഞ്ഞുതുടങ്ങിയിട്ട്. മൂത്തയാളുടെ ബിരുദദാനം കഴിഞ്ഞു. ഇപ്പോഴും 1990ല്‍ മലര്‍ന്ന് കിടന്ന് കളിച്ചിരുന്ന കുഞ്ഞിനെയാണ് ഞാന്‍ കാണുന്നത്. അവന് വയസ്സ് 22 കഴിഞ്ഞു. ഈ പ്രായത്തില്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഒരുകൊല്ലം പിന്നിട്ട് കഴിഞ്ഞിരുന്നു. താമസിയാതെ അവന്‍ അവന്‍െറ വഴിയെപോകും, പിന്നെ അവന് ഒരു കുടുംബം ഉണ്ടാകും, സ്നേഹം നിറഞ്ഞതെങ്കിലും വിദൂരമായ ഒരു സ്മരണ മാത്രമാകും അപ്പൂപ്പന്‍ എന്നൊന്നും ഓര്‍ക്കുകയില്ല; ഒരപ്പൂപ്പനും.
http://www.madhyamam.com/news/171603/120606
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക