Image

ഇല്യാസ്‌ കശ്‌മീരി കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ വാര്‍ത്താ ചാനല്‍

Published on 16 July, 2011
ഇല്യാസ്‌ കശ്‌മീരി കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ വാര്‍ത്താ ചാനല്‍
ലാഹോര്‍: അല്‍ക്വയ്‌ദ ഭീകരന്‍ ഇല്യാസ്‌ കശ്‌മീരി യു.എസ്‌ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ ഡോണ്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ജൂണ്‍ മൂന്നിന്‌ പാകിസ്‌താനിലെ തെക്കന്‍ വസീറിസ്‌താനില്‍ വെച്ച്‌ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല. അമേരിക്കയുടെ ഹിറ്റ്‌ ലിസ്റ്റിലുള്ള കശ്‌മീരി 2008ലെ മുംബൈ ആക്രമണത്തിന്റെയും മെയില്‍ കറാച്ചിയിലെ നാവിക ആസ്ഥാനത്തുണ്ടായ ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനാണ്‌. ഇയാള്‍ ഇപ്പോഴും അഫ്‌ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക