Image

ടാര്‍ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്‌ഥാനാര്‍ഥികളില്ല

പി.പി. ചെറിയാന്‍ Published on 16 July, 2011
ടാര്‍ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്‌ഥാനാര്‍ഥികളില്ല
ടാര്‍ഹീല്‍ (നോര്‍ത്ത്‌ കരോളിന): നോര്‍ത്ത്‌ കരോളിനയിലെ ഒരു ചെറിയ പട്ടണമായ ടാര്‍ഹീലില്‍ ഒഴിവുള്ള മേയര്‍, മൂന്ന്‌ കമ്മിഷന്‍ സീറ്റുകള്‍ എന്നീ സ്‌ഥാനങ്ങളിലേക്ക്‌ മല്‍സരിക്കുവാന്‍ സ്‌ഥാനാര്‍ഥികള്‍ ഇല്ല. ഫോളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ സ്‌ഥാനങ്ങളിലേക്ക്‌ മല്‍സരിക്കുന്നതിന്‌ സ്‌ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ബാലറ്റ്‌ പേപ്പറില്‍ ഒഴിപ്പിച്ചിട്ടിരിക്കുന്ന സ്‌ഥലങ്ങളില്‍ അവര്‍ക്കിഷ്‌ടമുള്ളവരുടെ പേരുകള്‍ എഴുതാം.

നിലവിലുള്ള മേയര്‍ റിക്കി മാര്‍ട്ടിന്‍ തുടര്‍ന്നും ഈ സ്‌ഥാനം ആഗ്രഹിക്കുന്നില്ല. സംസ്‌ഥാന ബജറ്റില്‍ തുക വെട്ടിക്കുറച്ചതിനാല്‍ ഇനി അധികാരത്തില്‍ വരുന്ന മേയര്‍ക്ക്‌ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നുള്ളതാണ്‌ മല്‍സരത്തില്‍ നിന്നും മാറിനില്‍ക്കുവാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. ഒരു ടൗണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇല്ലാതെ വരുന്നത്‌ തന്റെ ആദ്യ അനുഭവമാണെന്ന്‌്‌ കൗണ്ടി ബോര്‍ഡ്‌ ഇലക്ഷന്‍ ഡയറക്‌ടര്‍ സിന്ധ്യ ഷോ പറഞ്ഞു.
ടാര്‍ഹീല്‍ ടൗണ്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്‌ഥാനാര്‍ഥികളില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക