Image

ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ കലാമത്സരങ്ങള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 07 June, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ കലാമത്സരങ്ങള്‍
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷനില്‍ അതിവിപുലമായ കലാമത്സരങ്ങളാണ്‌ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്നതെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ അറിയിച്ചു. താഴെ പറയുന്ന മത്സരങ്ങളാണ്‌ കണ്‍വന്‍ഷന്‍ വേദിയില്‍ നടക്കുക:

നൃത്തം (വ്യക്തിഗത വിഭാഗം): ക്ലാസിക്കല്‍, നാടോടി നൃത്തം, സിനിമാറ്റിക്‌.

നൃത്തം (ഗ്രൂപ്പ്‌): സംഘനൃത്തം, സിനിമാറ്റിക്‌

ക്ലാസിക്കല്‍ വിഭാഗത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി ഇവയില്‍ ഏഴു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള?ഏതെങ്കിലുമൊന്ന്‌ തിരഞ്ഞെടുക്കാം. ഗ്രൂപ്പ്‌ ഇനങ്ങളില്‍ 4 മുതല്‍ 10 പേര്‍ വരെ ഓരോ ഗ്രൂപ്പിലും ഉണ്ടാകണം. 8 മുതല്‍ 12 വയസ്സു വരെയും 13 മുതല്‍ 18 വയസ്സു വരെയുമുള്ള രണ്ട്‌ പ്രായവിഭാഗങ്ങളിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.

ശാസ്‌ത്രീയ ഗാനം, ലളിത ഗാനം (5 മിനിറ്റ്‌), മലയാളം കവിതാ പാരായണം (4-5 മിനിറ്റ്‌).

ചിത്രരചനാ മത്സരം - എല്ലാ വിഭാഗങ്ങളിലും ഏറ്റവും കുറാഞ്ഞത്‌ 4 മത്സരാര്‍ത്ഥികളെങ്കിലും ഉണ്ടാകണം.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരായിരിക്കണം. ജൂണ്‍ 20നു മുന്‍പായി മത്സരിക്കുന്ന ഇനം, പ്രായപരിധി തുടങ്ങിയ വിവരങ്ങളോടെ മത്സരത്തിനു രജിസ്റ്റര്‍ ചെയ്‌തിരിക്കണം. ഇരുപതാം തിയ്യതിക്കുശേഷം വരുന്ന പേരുകള്‍ സ്വീകരിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ മത്സര സമയത്ത്‌ ഹാജരാക്കിയിരിക്കണം. അല്ലാത്തപക്ഷം അയോഗ്യരായി കണക്കാക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ fokanacompetition@gmail.com എന്ന വിലാസത്തിലോ ഫൊക്കാനയുടെ വെബ്‌സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 713 882 7272, 713 517 6582, 281 507 9721, 713 689 4238. ചോദ്യങ്ങള്‍
fokanacompetition@gmail.com എന്ന വിലാസത്തിലും അയച്ചാല്‍ മറുപടി ലഭിക്കുന്നതാണ്‌.
ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ കലാമത്സരങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക