Image

മലയാളി നേതാവിനൊരു കുറിപ്പ് (പി. സി. മാത്യു)

പി. സി. മാത്യു Published on 14 October, 2020
മലയാളി നേതാവിനൊരു കുറിപ്പ് (പി. സി. മാത്യു)
മലയാളിയാണെങ്കില്‍ സല്‍ സഭാവിയാകേണം 
മലയാളി സംഘടന തന്‍ തലപ്പത്തിരിക്കുവാന്‍
തിടുക്കത്തില്‍പാടില്ല മോഹം നേതാവാകുവാന്‍
തഴക്കവും പഴക്കവും നേടണം, മര്യാദ കാട്ടണം 

തലമൂത്ത നേതാക്കളെ മറക്കരുത് മാനിക്കാനും
തകര്‍ക്കരുത് സംഘടന സ്വാര്‍ത്ഥ താല്പര്യത്താല്‍ 
ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത സേവനം ഒന്നായ്, 
ഒരുമായാല്‍ കൈകോര്‍ത്തു പിടിച്ചു ചെയ്തീടണം 

മലയാളി നേതാവെങ്കില്‍ കുടിക്കരുതശുദ്ധമാം മദ്യം 
മലയാളി നേതാവെങ്കില്‍ വില്‍ക്കരുത് മദ്യമൊരിക്കലും 
മദ്യമാകും ക്രൂരനാം കള്ളന്‍ കുടുംബങ്ങളൊത്തിരി 
മയക്കി നശിപ്പിച്ചു കേരളത്തെ മാനം കെടുത്തിയില്ലേ? 

പരദൂഷണം പാടില്ല നല്‍ മലയാളിയാണെങ്കില്‍ 
പാരവെയ്പ്പും വീരവാദവും പാടില്ല മേലില്‍...
കള്ളത്തരവും ചതിയും പാടില്ലൊരിക്കലും 
കാര്യ സാധ്യത്തിനായി മാനം വിട്ടുകളിക്കരുത് 

സന്ധി ചെയ്യണം തര്‍ക്കങ്ങള്‍ വന്നീടുമ്പോള്‍ പക്ഷെ 
സഹജരെ അപകീര്തിപെടുത്തരുത് ശാപമായീടും  
കസേരയില്‍ കയറിയാല്‍ നില്‍ക്കുന്നവരെയൊക്കെ 
കരിതേച്ചു കാട്ടരുത് കരുണ കാട്ടുവാന്‍ മറക്കരുത് 

വഴികാട്ടിയായവരെ, കൈപിടിച്ചു കയറ്റിയവരെ 
വഴിയിലിട്ടിട്ടു പോകരുതൊരിക്കലും നന്ദികേടാകും.
വല്യേട്ടന്‍ മനോഭാവം കൈവെടിഞ്ഞിട്ടു സഹജരെ,
വിഘടിച്ചു നിന്നാലും വിളിച്ചു ചേര്‍ക്കുക മടിക്കാതെ
Join WhatsApp News
T. K. Vijayan 2020-10-14 14:07:29
Very nice and meningful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക