Image

ഹാഥ്‌റസുകള്‍ എന്തുകൊണ്ട്? (ദല്‍ഹികത്ത്- പി വി തോമസ്)

പി വി തോമസ് Published on 16 October, 2020
ഹാഥ്‌റസുകള്‍ എന്തുകൊണ്ട്? (ദല്‍ഹികത്ത്- പി വി തോമസ്)
ക്രീഡാ നിരതരായ തെമ്മാടി കുട്ടികള്‍ക്ക് ക്ഷുദ്ര കീടങ്ങള്‍ എന്നതുപോലെയാണ് നമ്മള്‍ ദൈവങ്ങള്‍ക്ക്. അവര്‍ അവരുടെ നേരമ്പോക്കിനായി നമ്മളെ കൊല്ലുന്നു.

ഹാഥ്‌റസ് പോലുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് തോമസ് ഹാഡി അദ്ദേഹത്തിന്റെ ടെസ് എന്ന നോവലില്‍ വില്യം ഷേക്‌സ്പിയറിന്റെ കിങ്ങ് ലയറിലെ വരികള്‍ ഉദ്ധരിച്ചത് ആണ്.

സവര്‍ണ്ണരായ ഉന്നത ജാതക്കാര്‍ അവരുടെ വിനോദത്തിനായി അവര്‍ണ്ണരായ സ്ത്രീകളെ ഭോഗിക്കുന്നു, കൊല്ലുന്നു. സ്ത്രീ പ്രത്യേകിച്ചും ദളിത് സ്ത്രീ, ഒരു ഭോഗവസ്തു ആണെന്ന ഒരു അപരഷ്ഠിത വിശ്വാസത്തിന്റെ ഭാഗം ആണ്. ്ഇത് ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇതിന് പ്രധാന കാരണം ആണ്. ഹാഥ്‌റസ് പോലുള്ള മൃഗീയ സംഭവങ്ങള്‍ക്ക് ഹിന്ദുത്വയുടെ ആധാരശിലയായ മനുവിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പിന്‍ബലം ഉണ്ടെന്നത് എത്ര ദുഃഖകരം ആണ്. അതേ സംഹിതയുടെ വക്താക്കള്‍ ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ് എന്നതും ഓര്‍മ്മിക്കണം മനുവാദകള്‍ക്ക് ിതൊന്നും ഒരു പ്രശ്‌നം അല്ല. അവരുടെ സാംസ്‌കാരിക ദേശീയക്ക് ഇത് ഒരു തിലകക്കുറി ആയിരിക്കാം. സതിയും, ബാലവിവാഹവും വിധവവിവാഹ നിരോധനവും, അയിത്തവും എല്ലാം ഈ ദുരാചാരങ്ങളുടെ ഭാഗം ആയിരുന്നു. ഇവയെ കോളണി വാഴ്ചക്കാര്‍ നിറുത്തലാക്കിയെങ്കിലും സാംസ്‌ക്കാരിക ദേശീയ വാദികള്‍ക്ക് ഇവയും സവര്‍ണ്ണമേധാവിത്വത്തിന്റെ ഭാഗമായ ഈ വക ദളിത് കൂട്ട ബലാല്‍സംഗവും അത്ര അപഥ്യമല്ല.

ഹാഥ്‌റസ് വെറും ഒരു കൂട്ടബലാല്‍സംഗം അല്ല. ഇത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാത വ്യവസ്ഥയുടെയും- മനുസ്മൃതി- അവയെ പന്തുണക്കുന്ന രാഷ്ട്രീയ- സാമ്പത്തിക- സാമുദായിക ശക്തികളുടെയും അഴിഞ്ഞാട്ടം ആണ്. ബലാല്‍സംഗത്തിന് പോലും രാഷ്ട്രീയവും ജാതിയും വര്‍ണ്ണവും ഉള്ള ഒരു രാജ്യം ആണ് ആഷ ഭാരതം!

ഹാഥ്‌റസ് ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ഇവിടെ ദളിതരും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സ്്രീകളും നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. മനുസമൃതിയുടെ ഭാഗം ആയ (1800 വര്‍ഷം മുമ്പ് ബ്രാഹ്മിണര്‍ അവര്‍ക്കായി എഴുതിയത്) നീചമായ ജാതി വ്യവസ്ഥയുടെ ഭാഗം ആയും അത് പടര്‍ന്ന് പന്തലിക്കുന്നു. ക്രൂരമായി നീചമായി. ഈ ജാതി വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്ന ഭരണകക്ഷിക്ക് ഇത് മറ്റൊരു ക്രൂരമായ വിനോദം ആണ്. ഒരു ദിവസം ഇന്ത്യയില്‍ 10 ദളിത് സ്ത്രീകളെ ആണ് ക്രൂരമായി ഒറ്റയായും കൂട്ടമായും ബലാല്‍സംഗം ചെയ്യുന്നത്. (ദ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) 2019 ല്‍ 32033 ബലാല്‍സംഗ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മുമ്പില്‍ നില്‍ക്കുന്നത് യോഗ ആദിത്യതാഥന്റ ഉത്തര്‍പ്രദശ് തന്നെ ആണ്. (3065). ബലാല്‍സംഗികളില്‍ വളരെ ചുരുക്കം പേര്‍ മാത്രം ആണ് ശിക്ഷിക്കപ്പെടുന്നത്. വളരെ ചുരുക്കം പേര്‍ മാത്രം ആണ് പിടിക്കപ്പെടുന്നത്. അതാണ് നീതി ന്യായ വ്യവസ്ഥയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ജാതി മേല്‍ക്കോയ്മയുടേയും നീരാളിപിടുത്തം! 

എന്താണ് ഹാഥ്‌റസ് സംഭവം. അവിടെ സെപ്റ്റംബര്‍ 14 ന് 19 വയസ്സുള്ള ഒരു ദളിത് യുവതി മൃഗീയമായ കൂട്ടബലാല്‍സംഗത്തിന് ഇരയായി. അവളുടെ നട്ടെല്ല് തകര്‍ന്നിരുന്നു. നാവ് അറുക്കുവാനുള്ള ശ്രമം നടന്നിരുന്നു. ഇത് തുടര്‍ന്ന് യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവിനെതിരെ വധ ശ്രമത്തിനും പട്ടികജാതി വകുപ്പ് പ്രകാരവും കേസെടുത്തു. എന്നാല്‍ യുവതി  സെപ്റ്റംബര്‍ 22 ന് അലിഗഡ് ആശുപത്രിയില്‍ വച്ച് നാല് ഉന്നത ജാതക്കാര്‍ക്കെതിരെ കൂട്ടബലാല്‍സംഗത്തിന് മൊഴി നല്‍കി. വളരെ ദയനീയ അവസ്ഥയിലായിരുന്നു യിവതി സെപ്റ്റംബര്‍ 29 ന് ദല്‍ഹിയിലെ സഖ്ദര്‍ജംങ്ങ് ആശുപത്രിയില്‍ വച്ച് മരിച്ചു.

ഇതിന് ശേഷം സെപ്റ്റംബര്‍ 30 ന് പെണ്‍കുട്ടിയുടെ മൃതദേഹം അധികാരികള്‍ രഹസ്യമായി, കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന്  വിരുദ്ധമായി, സംസ്‌ക്കരിച്ചു. കാരണമായി മുഖ്യമന്ത്രി യോഗി പറഞ്ഞത് ക്രമസമാധാന നില തകരാതിരിക്കുവാനാണ് പാതിരാത്രിക്ക് സംസ്‌ക്കാരം നടത്തിയെന്നതാണ്. ശാന്തം പാവം എന്നലാലാതെ യോഗിയോട് എന്ത് പറയാനാണ്. പിന്നീട് നടന്നതെല്ലാം ക്രൂരമായ തമാശകള്‍ ആണ്. പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നുണ പരിശോധന നടത്തുവാനുളള തീരുമാനം. പെണ്‍കുട്ടയും ബലാല്‍സംഗകളും തമ്മില്‍ ടെലഫോണ്‍ മുഖാന്തിരം ബന്ധം ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമം. പോലീസ് പെണ്‍കുട്ടിയുടെ ഗ്രാമം ഉപരോധക്കുന്നു. ഇന്്യ പ്രകോപിതമായപ്പോള്‍ അവിടേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയക്കാരെ തടയുന്നു. ചില സമയത്ത് വിഷയം കായികമാകുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നു. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിക്ക് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നു. അവരില്‍ യു എ പി എ എന്ന കരിനിയമം ചുമത്തുന്ന ഉപരിവര്‍ഗ്ഗം ബലാല്‍സംഗികള്‍ക്ക് പിന്തുണയുമായി യോഗം ചേരുന്നു. അവര്‍ക്ക് പോലീസ് ഉപരോധം ബാധകം അല്ല! പെണ്‍കുട്ടിുടെ വീട്ടുകാര്‍ തടങ്കലിലാക്കപ്പെടുന്നു. സഹോദരന്‍ കുറ്റവാളിയെ പോലെ ചോദ്യം ചെയ്യപ്പെടുന്നു. പോലീസും ജില്ലാ ഭരണാധികാരികളും യുവതിയുടെ വീട്ടുകാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ഇതില്‍ ജില്ലാ ഭരണാധികാരിയുടെ പങ്കാണ് ഏറ്റവും വചത്രം. കളക്ടര്‍ ആയ അദ്ദേഹം ആണ് രഹസ്യ സംസ്‌ക്കാരത്തിനും നേരിട്ടുള്ള ഭീഷണക്കും മുതിര്‍ന്നത്. ഇതിനടെ ഹഥ്‌റസിലെ മുന്‍ ബി ജെ പി എം എല്‍ എ രാജ് വീര്‍ പെഹല്‍വാന്റെ ഭവനത്തില്‍ കൂട്ട ബലാല്‍സംഗകേസിലെ പ്രതികളായ നാല് ഉന്നത വര്‍ഗ്ഗക്കാരുടെ സംരക്ഷണക്കായി ഒരു യോഗവും കൂടി!. തീര്‍ന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന അജയ്‌സിംങ്ങ് ബിസ്റ്റ് എന്ന ഉന്നത വര്‍ഗ്ഗ ഠാക്കൂര്‍ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു. ഹഥ്‌റസ് പ്രക്ഷോഭണം ഒരു അന്താരാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം ആണ്! ഉദ്ദേശം ജാതി സ്പര്‍ദ്ധ ആളിക്കത്തിക്കുവാന്‍! നിസഹായ ആയ ആ യുവതിയുടെ ക്രൂരമായ കൂട്ടബലാല്‍സംഗമോ അവരുടെ ദയനീയ അന്ത്യമോ ഒന്നും ജാതി- മത വെറി പൂണ്ട ഇവര്‍ക്ക് വിഷയമോ ആയിരുന്നല്ല. ഹാഥറസ് കേസ് ഇന്നും വിവാദത്തിലൂടെ തുടരുകയാണ്. സിബി ഐ അന്വേഷണം ആണ് തല്‍ക്കാലം സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള സി ബി ഐ അന്വേഷണം ആണ്. ജനകീയ ആവശ്യം. കാരണം സി ബി ഐ അമിത് ഷായുടെ ആണ്. ഇതേ സി ബി ഐ തന്നെയാണല്ലോ ബാബരി മസ്ജദ് ഭേദനവും അന്വേഷിച്ച് കേസ് നടത്തയതും എല്ലാ പ്രതികളെ രക്ഷിച്ചതും!

ഹാഥ്‌റസ് കേസല്‍ ഇരക്ക് നീതി കിട്ടണം എന്നില്ല. ഇന്ത്യയില്‍ ബലാല്‍സംഗ ശിക്ഷാ നിരക്ക് വളരെ കുറവാണ് (28%) ഇവിടെ പ്രതികള്‍ നിരപരാധകളും ഇര കുറ്റക്കാരയും ആയാലും അത്ഭുതമില്ല. കാരണം പോലീസ് അതനാണ് ഇരയും പ്രതികളും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം കുത്തിപ്പൊക്കുന്നത്.

ഓരോ ഹാഥ്‌റസും സംഭവിക്കുമ്പോള്‍ ഓരോ ദളിത് യുവതിയും സവര്‍ണ്ണ ബലാല്‍സംഗികളുടെ ഇര ആകുമ്പോള്‍ ഏതാനും ദിവസത്തേക്ക് ഇത് പോലുള്ള ഓച്ചപ്പാടുകള്‍ ഉണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ അത് മുതലെടുക്കുവാന്‍ ശ്രമിക്കും. അടിസ്ഥാനപരമായി ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. കാരണം മനുഷ്യന്റെ വര്‍ഗ്ഗ മത ജാതി സാമ്പത്തിക സ്വഭാവം മാരുന്നില്ല! മാറുകയും ഇല്ല. ഇരകള്‍ ഇരകള്‍ ആയും. വേട്ടക്കാരന്‍ വേട്ടക്കാരന്‍ ആയും തുടരും. നീതിന്യായ ഭരണ വ്യവസ്ഥ വെറും ഒരു കടങ്കഥ ആണ്. വെറും മിഥ്യ ആണ്.

എന്ത് പറ്റി ജസ്റ്റിസ് ജെ എസ് വര്‍മ്മ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്? 2016 ഡിസംബര്‍ 16 ലെ നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിന് ശേഷം നിര്‍മ്മിച്ച കമ്മറ്റി ആയിരുന്നു ഇത്. ഈ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം പൊടി പൊടിച്ചു കിടക്കുകയാണ്. നിയമവും പോലീസും ഒന്നും പരിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണാധികാരികള്‍ കാണിച്ചിട്ടില്ല.

ഇന്ത്യയിലെ ജാതി- മത വ്യവസ്ഥയില്‍ അധിഷ്ടിതമായ ഭരണവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം, സാമ്പത്തിക വിവേചനം തഴച്ചുവളരുന്നിടത്തോളം കാലം ഹാഥ്രസുകള്‍ സംഭവിക്കും. ദളിതരെയോ ഇതുപോലുള്ള മറ്റ് ഇരകളെയോ സംരക്,ിക്കുവാന്‍ ദളിത് പാര്‍ട്ടികള്‍ വരുകയില്ല. മായാവതിയുടെ ദളിത് രാഷ്ട്രീയം എന്ത് നേടി? അവരെ രക്ഷിക്കുവാന്‍ പോലീസോ നീതി ന്യായ വ്യവസ്ഥയോ സര്‍വ്വോപരി ഭരണ വര്‍ഗ്ഗമോ വരുകയില്ല. കാരണം ഉപരി വര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. പോലീസിന്റേയും നീതിന്യായ വ്യവസ്ഥകളുടേയും ഭരണാധികാരികളുടെയും കര്‍ത്തവ്യം.

അടിച്ചമര്‍ത്തപ്പെടുന്ന താഴ്ന്ന വര്‍ഗ്ഗത്തിന്റെ അവസ്ഥ ലേഖകന്‍ ദെഘാഡൂണിലെ (ഉത്തരാഖണ്ഡ്) ജോണ്‍സര്‍ബാവറില്‍ കണ്ടിട്ടുണ്ട് അവര്‍ അടിമ തൊഴിലാളികള്‍ ആയിരുന്നു. തെലങ്കാനയില്‍ കണ്ടിട്ടുണ്ട്. സൂര്യകാന്തി പൂവുകളെ എണ്ണകൃഷിക്കായി വളര്‍ത്തുന്ന തെലങ്കാനയിലെ ജന്മികളുടെ കടക്കറക്ക് മദലഹരി പകരുവാന്‍ കാഴ്ചവയ്ക്കപ്പെടുന്ന ജോഗിനുകളുടെ കഥയാണത്. ഇവയെല്ലാം സാമ്പത്തികവും ശാരീരികവും ആയിട്ടുള്ള ബലാല്‍സംഗം ആണ്.

ഹാഥ്‌റസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ ഈ ജാതി വ്യവസ്ഥ മാറണം. സാമ്പത്തിക ഉച്ച നീചത്വം മാറണം. നീതിന്യായവ്യവസ്ഥയും പോലീസും മാറണം. ഭരണാധികാരിയുടെ വര്‍ഗസ്വഭാവം മാറണം. ബലാല്‍സംഗികള്‍ക്ക് തീവ്രമായ ശിക്ഷ കാലതാമസം കൂടാതെ നല്‍കണം. ബലാല്‍സംഗ കേസിലെ കൂട്ടപ്രതികള്‍ക്ക് പിന്തുണയുമായി വരുന്ന മുന്‍ സാമാജികര്‍ ഉള്ളപ്പോള്‍ ഇത് സാദ്ധ്യമാകുമോ? ഇങ്ങനെ ഒരു സാമൂഹ മാറ്റം നടന്നില്ലെങ്കില്‍ ഹാഥ്‌റസുകള്‍ സംഭവിച്ചുകൊണ്ടിരിക്കും.
Join WhatsApp News
Sudhir Panikkaveetil 2020-10-17 02:46:13
മതപരിവർത്തനത്തിലൂടെ ജനം മുന്നേറണം. സവർണ്ണർ 14 (check) ശതമാനമാണുള്ളത് എന്ന് തോന്നുന്നു. അങ്ങനെ അവര്ണരെല്ലാം കൃസ്തുമതം സ്വീകരിച്ചാൽ ഒരു തമാശ കാണാം. പാളത്താർ അഴിച്ചുവെച്ച് ഹോമകുണ്ഡത്തിലെ അഗ്നി കെടുത്തി ചെല്ലെഴും ആര്യന്മാർ പാതിരിമാരുടെ അടുത്ത് ചെന്ന് ചോദി ക്കും "കുരിശുണ്ടോ ഒരെണ്ണം എടുക്കാൻ" . ഇപ്പോൾ ജാതിവ്യവസ്തയുടെ കാഠിന്യം കുറഞ്ഞതുകൊണ്ട് മതപരിവർത്തനം കുറഞ്ഞു. എന്നാൽ ജാതിയുടെ പേരിൽ അനീതികൾ വർധിച്ചാൽ ഭാരതം നാണംകെടും. ഇതെഴുതുന്നയാൾ പ്രശസ്തനല്ലാത്തതുകൊണ്ട് ഇതിൽ പറഞ്ഞ കാര്യം പലരും പുച്ഛിച്ച് തള്ളാം. ഭാവിതലമുറ ചർച്ച ചെയ്യട്ടെ.
Thomas K Varghese 2020-10-17 03:25:04
Very good. It is a a pathetic situation all over India, Religion ...religion ... exploiting the poor. Politics Is Religion and vice verse. Exploitation. Sorry to see and hear all these
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക