Image

ജോസ് കെ.മാണിയുടെ ഇടത്. പ്രവേശനം; എ.കെ.ജി. സെന്ററില്‍ സി.പി.എം.-സി.പി.ഐ. ചര്‍ച്ച

Published on 17 October, 2020
ജോസ് കെ.മാണിയുടെ ഇടത്. പ്രവേശനം; എ.കെ.ജി. സെന്ററില്‍ സി.പി.എം.-സി.പി.ഐ. ചര്‍ച്ച

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ച എ.കെ.ജി. സെന്ററില്‍ റില്‍ ആരംഭിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എ.കെ.ജി. സെന്ററിലെത്തി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. കാനം രാജേന്ദ്രനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തുകയാണ്.

നാല് പതിറ്റാണ്ടോളം യുഡിഎഫ് പക്ഷത്തുനിന്ന ഒരു പാര്‍ട്ടി ഇപ്പോള്‍ എല്‍ഡിഎഫില്‍ എത്തിയിരിക്കുകയാണ്. ജോസ് കെ. മാണി പക്ഷത്തെ മുന്നണിയില്‍ എങ്ങനെ ഉള്‍പ്പെടുത്തണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ജോസ് വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്താമെന്നാണ് സി.പി.എം. നിലപാട്. എന്നാല്‍ ആദ്യഘട്ടത്തില്‍ ജോസ് കെ. മാണി വിഭാഗത്തെ സഹകരിപ്പിച്ചാല്‍ മതിയെന്നാണ് സി.പി.ഐയുടെ അഭിപ്രായം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക