Image

തിരുവനന്തപുരത്ത് 848 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Published on 17 October, 2020
തിരുവനന്തപുരത്ത് 848 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17 ഒക്ടോബർ) 848 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 569 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 259 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർവിദേശത്തു നിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തി.
ഏഴുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു:
1. കരമന സ്വദേശി രാജഗോപാൽ(47),
2. തൊളിക്കോട് സ്വദേശിനി ഭവാനി(70),
3. ഇടപ്പഴിഞ്ഞി സ്വദേശി ഡട്ടു(42),
4. കരുമം സ്വദേശി അജിത്കുമാർ(59),
5. മഞ്ചംമൂട് സ്വദേശിനി വിജിത(26),
6. വർക്കല സ്വദേശിനി ഉഷ(63),
7. മൂങ്ങോട് സ്വദേശി സതീഷ് കുമാർ(39)
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 417 പേർ സ്ത്രീകളും 431 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 97 പേരും 60 വയസിനു മുകളിലുള്ള 154 പേരുമുണ്ട്. പുതുതായി 1,546 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,399 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1,963 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 10,893 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 860 പേർ ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 282 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 33 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,855 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക