Image

'രണ്ട്' ‌; ബിബിന്‍ ജോര്‍ജിന് നായിക ലിച്ചി

Published on 18 October, 2020
'രണ്ട്' ‌; ബിബിന്‍ ജോര്‍ജിന് നായിക ലിച്ചി

രാജീവ് ഷെട്ടി ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.'രണ്ട്' എന്നാണ് സിനിമയുടെ പേര്‌. ബിബിന്‍ ജോര്‍ജും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോണി ആന്റണിയും ധര്‍മ്മജനും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവന്നാണ്. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍.


ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാള താരങ്ങള്‍ക്ക് പുറമേ നേപ്പാളി താരങ്ങളും സിനിമയിലുണ്ട്. വിജയദശമി ദിനമായ ഒക്ടോബര്‍ 26ന് സിനിമയ്ക്ക് കൊച്ചിയില്‍ തുടക്കമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക