Image

കസ്റ്റംസ് കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു

Published on 19 October, 2020
കസ്റ്റംസ് കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു

കസ്റ്റംസ് കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. 23ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കസ്റ്റംസ് അതിനു മുന്‍പ് മറുപടി നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 


വിശദമായ വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്.


അതേസമയം, നിലവില്‍ ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.


എന്നാല്‍, രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക