Image

പാല്ക്കാട് വ്യാജമദ്യ ദുരന്തമെന്ന് സംശയം; മരിച്ചവരുടെ എണ്ണം അഞ്ചായി

Published on 19 October, 2020
പാല്ക്കാട് വ്യാജമദ്യ ദുരന്തമെന്ന് സംശയം; മരിച്ചവരുടെ എണ്ണം അഞ്ചായി

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയില്‍ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേര്‍ മരിച്ചു. രാമന്‍(52), അയ്യപ്പന്‍(55), അയ്യപ്പന്റെ മകന്‍ അരുണ്‍ (22), ശിവന്‍ (45), ശിവന്റെ സഹോദരന്‍  മൂര്‍ത്തി (33) എന്നിവരാണ് മരിച്ചത്

അവശനിലയില്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജമദ്യമോ സാനിറ്റൈസര്‍ പോലുള്ള ലഹരിദ്രാവകമോ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. മരിച്ചവരെല്ലാം തൊഴിലാളികളാണ്. രാമന്‍ ഞായറാഴ്ചരാവിലെയും അയ്യപ്പന്‍ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടു
മുറ്റത്തെ കട്ടിലില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയില്‍നിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂര്‍ത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

നാഗരാജന്‍ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പന്‍ (75), ശക്തിവേല്‍, കുമാരന്‍ (35), മുരുകന്‍ (30) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക