Image

മെയ്ക്ക് അമേരിക്ക ഗ്രേറ്റ് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 20 October, 2020
മെയ്ക്ക് അമേരിക്ക ഗ്രേറ്റ് (ലേഖനം: സാം നിലമ്പള്ളില്‍)
വൈറ്റ്ഹൗസിലിരുന്ന് ആര് രാജ്യത്തെ ഭരിക്കുമെന്നറിയാന്‍ ഏതാനുംദിവസങ്ങള്‍കൂടി കാത്തിരുന്നാല്‍മതി. ഇന്‍ഡ്യയിലെപ്പോലെ ഇലക്ഷന്‍കഴിഞ്ഞ് റിസല്‍ട്ടറിയാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ അമേരിക്കയിലില്ല. ഇലക്ഷന്‍രാത്രിയില്‍തന്നെ വിവരം അറിയാമെന്നത് നല്ലകാര്യംതന്നെയാണ്. 

ട്രംപ് വിജയിച്ചാല്‍ ഭൂലോകം അവസാനിക്കുമെന്നും അല്ലെങ്കില്‍ മലയാളികളെയെല്ലാം നാടുകടത്തുമെന്നും വിചാരിക്കുന്നവര്‍ നമ്മുടെകൂട്ടത്തിലുണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ അതുപോലൊരു ഭയപ്പാട് എന്റെയൊരു ബന്ധുതന്നെ പറയുന്നത് കേള്‍ക്കാനിടയായി. അമേരിക്കന്‍ കോണ്‍സ്റ്റിറ്റിയൂഷനെപറ്റി അറിവില്ലത്താതുകൊണ്ടാണ് ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്.   ഈരാജ്യത്തിന്റെ ആദ്യകാല പ്രസിഡണ്ടുമാര്‍ (Fore Fathers എന്നാണ് അവര്‍ പറയുന്നത്) എഴുതിയുണ്ടാക്കിയ ഭരണഘടന തിരുത്താന്‍ ട്രംപല്ല സാക്ഷാല്‍ ഹിറ്റലര്‍തന്നെ പുനര്‍ജനിച്ച് അമേരിക്കന്‍ പ്രസിഡണ്ടായിലും സാധിക്കില്ല.

 ഇത് കുടിയേറ്റക്കാരുടെ രാജ്യമാണ്. ഇന്‍ഡ്യയില്‍നിന്നും സോമാലയയില്‍നിന്നും അമേരിക്കയെ വെറുക്കുന്നവര്‍ ഈ രാജ്യത്തേക്ക് കയറിവരുമെന്ന് ഫോര്‍ഫാദേര്‍സ് വിചാരിച്ചിരുന്നില്ല. യൂറോപ്പില്‍നിന്നുള്ള കുടിയേറ്റകാകരെ ഉദേദശിച്ചാണ് അവര്‍ ഭരണഘടനയില്‍ ഇങ്ങനെയൊരു വകുപ്പ് എഴുതിച്ചേര്‍ത്തത്. അത് നമുക്കും ഗുണകരമായി തീര്‍ന്നെന്ന് പറഞ്ഞാല്‍ മതി. അമേരിക്കന്‍ ഭരണഘടന സെല്‍ഫോണില്‍ സേവുചെയ്ത് നടന്ന ഇന്‍ഡ്യാക്കാരന്‍, അതോ പാകിസ്ഥിനയോ, ഘാനെപറ്റി വിവരം വല്ലതുമുണ്ടോ.

കേരളത്തിലിരുന്നുകൊണ്ട് ട്രംപിനേയും അമേരിക്കയേയും ചീത്തപറയുന്നവര്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവരാണ്. ആ ഒരു ചിന്തഗതി മൊത്തം കേരളജനതയേയും അമേരിക്കയാലേക്ക് കുടിയേറിയ മലയാളികളെയും സ്വാധീനിച്ചിട്ടുണ്ട്, അവരത് അറിയുന്നില്ലെന്നുമാത്രം . അമേരിക്കയെ താഴ്ത്തിക്കെട്ടി പറയുകയെന്ന്ത് കേരളീയരുടെ ഫാഷനാണ്. ഫ്‌ളോറിഡയില്‍ ഒരു ഓലമടല്‍വീണാല്‍ അതും മലയാളപത്രങ്ങള്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്തയാണ്.   ബ്‌ള്ക്ക് ലൈവ്‌സ് മാറ്റര്‍ (Black Lives Matter ) ഘോഷിക്കപ്പെടുന്നത് കേരളത്തിലാണ്. ആഫ്രിക്കന്‍ അമേരിക്കന്‍സ് കേരളജനതയോട് നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്.  ഇവിടെ നടക്കുന്ന കൊലപാതകങ്ങളും പോലീസ് അതിക്രമങ്ങളും വിമര്‍ശ്ശിക്കപ്പെടുന്നതും അവിടെയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നടക്കാറില്ല. അതോ കണ്ണടച്ച് ഇരുട്ടാക്കുകയാണോ. കഴിഞ്ഞദിവസം ബൈക്കിന്റെ പിന്നില്‍ ഹെല്‍മറ്റില്ലതെ സഞ്ചരിച്ച ഒരു അറുപത്തഞ്ചുകാരനെ പോലീസ് കരണക്കുറ്റിക്ക് പൂശുന്നത് വീഡിയോയില്‍ കാണാനിടയായി, കേരളത്തിലാണേ അമേരിക്കയിലല്ല. വടക്കേ ഇന്‍ഡ്യിലെ കാര്യങ്ങള്‍ പറയേണ്ടതില്ല. പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്ത് കൊല്ലുന്നവാര്‍ത്ത നിത്യവും വായിക്കാം. എന്തൊരു നല്ല രാജ്യം

അമേരിക്കന്‍ ഇലക്ഷനിലേക്ക് തിരിച്ചുവരാം. ഒബാമ -ബൈഡന്‍ ഭരണകൂടമാണ് ചൈനയെ ഇത്രയും വളരാന്‍ അനുവദിച്ചതെന്ന് മനോരമയില്‍ ഞാനൊരു കമന്റിട്ടപ്പോള്‍ രണ്ടുപേര്‍ എനിക്ക് ഇമെയില്‍ അയക്കുകയുണ്ടായി. പ്രസിഡണ്ട് നിക്‌സനാണ് ചൈനയെ വലുതാക്കിയതെന്നും എനിക്ക് ചരിത്രം അറിയല്ലെന്നും അവര്‍ അഭിപ്രയപ്പെട്ടു.   നിക്‌സണ്‍ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കയാണ് ഉണ്ടായതെന്നും ഇവിടെനിന്നും വ്യവസായങ്ങള്‍ ആരാജ്യത്തേക്ക് കയറ്റിഅയക്കുക ഉണ്ടായില്ലെന്നും ആപണിചെയ്തത് ഒബാമയും ബൈഡനുംകൂടിയാണെന്നും പത്രംവായിക്കുന്നവര്‍ക്ക് അറിയം. ചരിത്രം പിന്നീട് വായിച്ചാലുംമതി. ബൈഡന്‍ വിജയിച്ച് പ്രസിഡണ്ടായാല്‍ വീണ്ടും ചൈനയെ പ്രീണിപ്പിത്തില്ലെന്ന് പറയാന്‍ സാധിക്കുമോ. അത് ഇന്‍ഡ്യക്ക് ദോഷകരമായിരിക്കും. ട്രംപ് പ്രസിഡണ്ടാകുകയാണ് നമ്മുടെ രാജ്യത്തിന് നല്ലത്. ചൈന ഇന്‍ഡ്യക്കുമാത്രമല്ല ലോകത്തിനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കയാണ്. അവരെ നിയന്ത്രിക്കാന്‍ ശക്തനായ അമേരിക്കന്‍ പ്രസിഡണ്ട്  ട്രംപ് മാത്രമാണ്. പാകിസ്ഥാന്റെ കുതന്ത്രങ്ങളും  അദ്ദേഹം നല്ലതുപോലെ മനസിലാക്കിയിട്ടുണ്ട്.

സ്കൂള്‍കുട്ടികളോട് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ (Go back to your country) വെള്ളക്കാരായ കുട്ടികള്‍ പറയാന്‍ തുടങ്ങിയത് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷമാണെന്ന് വിദ്യാധരന്‍ കമന്റ് എഴുതിയത് തെറ്റാണ്. ബില്‍ ക്‌ളിന്റന്റെ കാലത്തും ബാമ പ്രസിഡണ്ടായിരുന്നപ്പോളും കുട്ടികള്‍ അങ്ങനെയൊക്കെ പറയാറുണ്ടായിരുന്നു.  ക്‌ളിന്റണ്‍ പ്രസിഡണ്ടായിരുന്ന കാലത്താണ് ഞാന്‍ അമേരിക്കയില്‍ വരുന്നത് . അന്ന് എന്റെയൊരു ബന്ധുവിന്റെ മകന്‍ സ്കൂളില്‍നിന്ന് വന്ന് വെള്ളക്കാരായ കുട്ടികള്‍ ഇതുപോലെ പറഞ്ഞെന്ന് പരാതിപ്പെടുന്നത് കേട്ടു. അപ്പോള്‍ ഇത് ട്രംപ് വന്നതിനുശേഷമുള്ള കാര്യമല്ല.

KKK ഇന്ന് ജീവിച്ചിരിപ്പില്ല. ശവത്തെ മലയാളികള്‍ പേടിക്കേണ്ടകാര്യമില്ല. അവരില്‍ ചിലര്‍ അവിടവിടെയായിട്ട് ഉണ്ടെങ്കില്‍തന്നെ മലയാളികളാരെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. ട്രംപിനെതിരായ മറ്റൊരു ആരോപണം അദ്ദേഹം കൊറോണ പരത്തിയെന്നുള്ളതാണ്. എന്തൊകൊണ്ട് അദ്ദേഹം രാജ്യം അടച്ചുപൂട്ടിയില്ല. ഇത് കേരളത്തിലെപ്പോലെ നാല് കശുവണ്ടി ഫാക്ട്ടറികളും അഞ്ച് തീപ്പെട്ടിക്കമ്പനികളും മാത്രമുള്ള രാജ്യമല്ല അടച്ചുപൂട്ടാന്‍. പ്രസിഡണ്ടിന് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ട്. രാജ്യം അടച്ചുപൂട്ടിയാല്‍ ഇക്കോണമിയെ ബാധിക്കുന്ന കാര്യമാണ്. ഇതൊന്നും മനസിലാക്കാതെ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കാന്‍ വിഢികള്‍ക്കുമാത്രമേ സാധ്യമാകു.

ഈരാജ്യം സാമ്പത്തികമായി വളരേണ്ടത് നമ്മുടെകൂടി ആവശ്യമാണ്. ഇത് സമ്പന്നരാജ്യമായതുകൊണ്ടാണല്ലോ നമ്മളെല്ലാം ഇങ്ങോട്ട് കുടിയേറിയത്. ഈ രാജ്യത്തെ സ്‌നേഹിക്കയും രാജ്യത്തിന്റെ അഭിവൃത്തിക്കായി പ്രയത്‌നിക്കയും ചെയ്യേണ്ടത് ഓരോ മലയാളിയുടേയും ആവശ്യണ്. അമേരിക്ക സാമ്പത്തികമായി അധഃപതിച്ചാല്‍   ട്രംപ് പുറത്താക്കാതെതന്നെ നമ്മളെല്ലാം  സ്വമനസ്സാലെ പെട്ടിയുമെടുത്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടികയറും.  പിന്നെ അവിടിരുന്നുകൊണ്ട് അമേരിക്കയെ ചീത്തവിളിക്കാം.   

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
                            
Join WhatsApp News
Basement Heaven 2020-10-20 13:28:47
ട്രംപ് അമേരിക്ക മുഴുവൻ പ്രചാരണം നടത്തി ജനങ്ങളെ കാണുന്നു, പൊതു യോഗങ്ങളിൽ പ്രസംഗിക്കുന്നു, ആളുകളുടെ കൂടെ സമയം ചിലവിടുന്നു, അവരെ കേൾക്കുന്നു.... എതിർ സ്ഥാനാർഥി അന്നും ഇന്നും ബേസ്‌മെന്റിൽ തന്നെ!! എത്ര കാലം ഒളിച്ചിരിക്കും? ചൈന വൈറസിനെ ഇങ്ങനെ പേടിച്ചാൽ, സാക്ഷാൽ ചൈന തന്നെ മുന്നിൽ വന്നാൽ എന്തായിരിക്കും അവസ്ഥ...?
ബൈഡനും, ബേസ്‌മെന്റും പിന്നെ ബെഡ്ഡും 2020-10-20 13:38:56
ഡെമോക്രാറ്റ് ഗവർണ്ണർമാരുടെ കഴിവുകേടാണ് കോവിഡ് അമേരിക്കയിൽ നിയന്ത്രണാധീനമായി പടരാൻ ഇടയാക്കിയത്. ചൈനയിൽ നിന്നുള്ള പ്രവേശനം ട്രംപ് നിറുത്തിയപ്പോൾ, സകല ഡെമോക്രാറ്റ്സും ട്രംപിനെതിരെയായിരുന്നു, അത് എല്ലാ അമേരിക്കക്കാരും നേരിൽ കണ്ട വസ്തുതയാണ്. അമേരിക്കയിലെ രണ്ടിലൊന്ന് മരണങ്ങളും, മുഖ്യമായും മൂന്നോ നാലോ സംസ്ഥാനങ്ങളിൽനിന്നും, അത്കൊണ്ട് തന്നെ കാലിഫോർണിയ ട്രംപിന് വേണ്ടി മറിഞ്ഞില്ലെങ്കിലും, ന്യൂയോർക്കും ന്യൂജേഴ്സിയും ഈ പ്രാവശ്യം ട്രംപിനെ പിന്തുണയ്ക്കും. 99 ഇലക്ട്‌റൽ വോട്ട് കിട്ടിയാൽ ബൈഡൻ ഭാഗ്യവാൻ.
വായനക്കാരൻ 2020-10-20 14:22:16
ലോകം മുഴുവൻ നശിപ്പിക്കാൻ ചൈന പടച്ചുവിട്ട വൈറസിനെ ചൈനീസ് വൈറസ് എന്നല്ല വിളിക്കേണ്ടത് "കമ്മ്യൂണിസ്റ് വൈറസ് "എന്നാണ്.
അമേരിക്ക-ചൈന വിവാഹമോചനം 2020-10-20 16:25:37
ലോകം കാക്കുന്ന അമേരിക്കയെ എങ്ങനെയെങ്കിലും തകർക്കാൻ, ഒബാമ കെയറുമായി അവതരിച്ച ഒബാമ, അമേരിക്കൻ ജോലി കയറ്റുമതി ചെയ്യാനും, നിലവാരമില്ലാത്ത സാധനങ്ങൾ അമേരിക്കയിലേക്ക് തള്ളി ഇറക്കുമതി ചെയ്യാനും ചൈനയുമായി എല്ലാത്തരം അടിമ പങ്കാളിത്തവും ഉണ്ടാക്കി. ട്രംപ് വീണ്ടും ഭരണത്തിൽ വന്നാൽ അമേരിക്ക-ചൈന വിവാഹമോചനം നടക്കും, അമേരിക്ക സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകും. ബൈഡൻ ആണെങ്കിൽ ചൈനയുമായുള്ള അമേരിക്കയുമായുള്ള പ്രണയബന്ധം പൂത്തുലയും. നിങ്ങളുടെ രാജ്യം, നിങ്ങളുടെ വോട്ട്....
RVAT 2020-10-20 15:03:55
ചൈനയെ പേടിക്കാത്ത 220000 പോയി! ഈ പറയുന്ന പേടിയില്ലാത്തവർ മാസ്‌ക് വെച്ചുകൊണ്ടാണ് പുറത്തുപോകുന്നത്. പെടുത്തിട്ട് പോയി കിടന്ന് ഉറങ്ങടെ!
കമലയെ കാണ്മാനില്ല 2020-10-20 15:34:25
“ഗാലപ്പ് വോട്ടെടുപ്പ് കാണിക്കുന്നത് 40% അമേരിക്കക്കാർ മാത്രമാണ് ബൈഡൻ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതുന്നത്; 56% പേർ ട്രംപ് വിജയം പ്രവചിക്കുന്നു”. തിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർഥി വിജയിക്കുമെന്ന് വോട്ടർമാർ വിശ്വസിക്കുന്നതാണ് യഥാർത്ഥ സൂചന. സൂചനകൾ ശരിയാണെങ്കിൽ ബൈഡന്റെ കൂടെയുള്ളവർ പോലും പ്രസിഡണ്ട് ട്രംപിന് വോട്ട് ചെയ്യും.
RVAT 2020-10-20 18:56:45
Trump called CNN 'bastards' for covering Covid-19. He is the future for America! Just vote for him and ignore 220400 innocent people.
ചൈന വൈറസ് 2020-10-25 23:44:36
രാഷ്ട്രീയക്കാർ എല്ലായിപ്പോഴും അവരുടെ നേട്ടങ്ങളോ നഷ്ടങ്ങളോ കണക്കാക്കുന്നു, ജനങ്ങളുടെ താൽപ്പര്യങ്ങളല്ല!! സ്വന്തം ജീവിതശൈലി ഉപേക്ഷിക്കുകയും തൻറെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അശ്രാന്തമായും നിർഭയമായും ഒരു പ്രതിഫലവുമില്ലാതെ പോരാടുകയും ചെയ്യുന്ന ട്രംപ് ഒരു രാഷ്ട്രീയക്കാരനല്ല! അനന്തമായ പരിഹാസങ്ങൾ, തെറ്റായ ആരോപണങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ പോലും രാജ്യം ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുന്നു. ചൈന വൈറസ് ഇല്ലായിരുന്നെങ്കിൽ ഇലക്ഷൻ പോലും വേണ്ടി വരില്ലായിരുന്നു, ട്രംപിനെതിരെ നിർത്താൻ സ്ഥാനാർത്ഥിയെ കിട്ടാതെ വന്നേനെ.
ഉറങ്ങട്ടെ ഞാൻ ഉറങ്ങട്ടെ 2020-11-01 17:02:27
അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഒരു വശത്തും കോവിഡ് മാധ്യമങ്ങളും/സോഷ്യൽ മീഡിയയും മറുവശത്തും. ഇവർ തമ്മിലാണ് മാറ്റുരക്കുന്നത്, ബൈഡന് അവിടെ റോൾ ഒന്നുമില്ല. ഡെമോക്രാറ്റ്സ് പോലും ഇപ്പോൾ പറയുന്നത്, ബൈഡനു പകരം കീ കൊടുത്താൽ കരയുന്ന ഒരു പാവയെ നിറുത്തിയാൽ മതിയായിരുന്നു എന്നാണ്. ട്രംപ് അമേരിക്ക മുഴുവൻ പ്രചാരണത്തിൽ, ബൈഡൻ ഈ പോക്ക് പോയാൽ അമേരിക്ക മുഴുവൻ ചുറ്റി വരണമെങ്കിൽ ഒരു 14 കൊല്ലമെങ്കിലും എടുക്കും.
തറ പറ, വെറും തറ 2020-11-01 17:56:42
ഔദ്യോഗിക സ്ഥാനം വിട്ടതിനുശേഷം എത്ര മുൻ പ്രസിഡന്റുമാർ ഒന്നിലധികം സംസ്ഥാനങ്ങളിൽ സജീവമായി രാഷ്ട്രീയ പ്രചാരണം നടത്തി? ഒരിക്കൽ പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങിയാൽ, സാധാരണ എല്ലാ പ്രസിഡന്റുമാരും ഇലക്ഷനിൽ താരതമ്യേന നിശബ്ദത പാലിക്കുന്നു. അത് ഇരുന്ന പദവിയോടുള്ള ബഹുമാനം!! പക്ഷേ ആ ഒരു നിലവാരം/ക്ലാസ്സി പ്രവർത്തി, മുൻ പ്രസിഡന്റ് ഒബാമക്ക് സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക