Image

ട്വിറ്ററിലെ ജിയോ ടാഗില്‍ ജമ്മു-കശ്മീര്‍ ചൈനയില്‍: എതിര്‍പ്പുമായി ഇന്ത്യ, ട്വിറ്ററിന് കത്തയച്ചു

Published on 22 October, 2020
ട്വിറ്ററിലെ ജിയോ ടാഗില്‍ ജമ്മു-കശ്മീര്‍ ചൈനയില്‍: എതിര്‍പ്പുമായി ഇന്ത്യ, ട്വിറ്ററിന് കത്തയച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായി ചിത്രീകരിച്ച ട്വിറ്റര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ. 


ലഡാക്കും ജമ്മു കശ്മീറും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ട്വിറ്ററിലെ ലൊക്കേഷന്‍ ക്രമീകരണത്തില്‍ ലേ ചൈനയുടെ ഭാഗമായി കാണിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചത്.


ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. ഇന്ത്യയുടെ മാപ്പിനെ തെറ്റായി ചിത്രീകരിക്കുന്ന വിവരമാണ് ട്വിറ്ററില്‍ നല്‍കിയിരിക്കുന്നതെന്ന് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് അയച്ച കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 


ട്വിറ്റര്‍, ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ മാനിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യടെ പരമാധികാരത്തെയും അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണ് ട്വിറ്ററിന്‍െ്‌റ ഭാഗത്ത് നിന്നുണ്ടായത്. ഇത് നിയമവിരുദ്ധമാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര ഐ.ടി സെക്രട്ടറി അജയ് സ്വാഹ്നിയാണ് ട്വിറ്ററിനെ കേന്ദ്രസര്‍ക്കാരിന്‍െ്‌റ പ്രതിഷേധം അറിയിച്ചത്. ട്വിറ്ററിന്‍െ്‌റ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അവര്‍ക്ക് അപമാനകരമാണ്. കൂടാതെ ട്വിറ്ററിന്‍െ്‌റ നിഷ്പക്ഷതയെ സംശയത്തിലാക്കുന്ന നടപടിയാണെന്നും ഐ.ടി സെക്രട്ടറി ചൂണ്ടിക്കാട്ടി. 


ലഡാക്കിലെ ഏറ്റവും വലിയ നഗരമാണ് ലേ. പുതുതായി രൂപീകരിച്ച ലഡാക്ക് കേന്ദ്ര ഭരണ പ്രദേശത്തിന്‍െ്‌റ ആസ്ഥാനവും കൂടിയാണ് ലേ.

നിയന്ത്രണ രേഖയില്‍ ചൈനയുമായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കെയാണ് ട്വിറ്ററിന്‍െ്‌റ പ്രകോപനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക