Image

സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

Published on 23 October, 2020
സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍
തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡില്‍നിന്നു സവാള വാങ്ങി കുറഞ്ഞ വിലയ്‌ക്കു നല്‍കാന്‍ കൃഷി വകുപ്പാണ്‌ നടപടി തുടങ്ങിയത്‌. 

75 ടണ്‍ സവാളയാണ്‌ നാഫെഡില്‍നിന്നു വാങ്ങുന്നത്‌. കിലോയ്‌ക്ക് 45 രൂപയ്‌ക്കു ഹോര്‍ട്ടികോര്‍പ്പ്‌ വഴി വിതരണം ചെയ്യും.

സംഭരണവിലയ്‌ക്കു തന്നെ സവാള കിട്ടിയാല്‍ കിലോയ്‌ക്ക് 35 രൂപയ്‌ക്കു നല്‍കുമെന്നു മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിലെയും നാഫെഡിലെയും ഉന്നത ഉദ്യോഗസ്‌ഥരുമായി മന്ത്രി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ 75 ടണ്‍ സവാള ലഭ്യമാക്കാന്‍ തീരുമാനമായത്‌.

മഹാരാഷ്ര്‌ടയില്‍ നിന്നാണ്‌ സവാള ഇറക്കുമതി ചെയ്യുന്നത്‌. ഹോര്‍ട്ടികോര്‍പ്പ്‌ വഴിയാണു നാഫെഡിന്‌ ഓര്‍ഡര്‍ നല്‍കിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക