Image

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4.19 കോടി ആയി ഉയര്‍ന്നു

Published on 23 October, 2020
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4.19 കോടി ആയി ഉയര്‍ന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 4,19,64,043 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 11,42,113 ആയി ഉയര്‍ന്നു. 3,11,73,538പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 86 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,28,367 പേര്‍ മരിച്ചു. 56 ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.


ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 77.50 ലക്ഷവും മരണം 1.17 ലക്ഷവും കടന്നു.7,15,812​ പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ആകെ രോഗികളുടെ 9.29 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി. രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക