Image

കെ.എം.ഷാജി എംഎല്‍എയുടെ വീട് പൊളിക്കണം; കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി

Published on 23 October, 2020
കെ.എം.ഷാജി എംഎല്‍എയുടെ വീട് പൊളിക്കണം; കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് നഗരസഭ നോട്ടീസ് നല്‍കി . കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.


3000 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ 5260 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മിക്കുകയും മൂവായിരം സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടയ്ക്കുന്നത് ഒഴിവാക്കാന്‍ രേഖകളില്‍ 3000 സ്ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.


പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ദേശപ്രകാരം വ്യാഴാഴ്ച കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു.


ഇതില്‍ നഗ്നമായ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളാ മുന്‍സിപ്പാലിറ്റി ആക്‌ട് 406 (1) വകുപ്പ് അനുസരിച്ചാണ് നഗരസഭ പൊളിച്ചുമാറ്റാനുള്ള താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.അതേസമയം പിഴയും നികുതിയും അടച്ചാല്‍ വീട് പൊളിക്കുന്നത് ഒഴിവാക്കികിട്ടാനും സാധ്യത ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക