Image

ഖത്തറിലേക്ക് പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

Published on 23 October, 2020
ഖത്തറിലേക്ക് പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം
ദോഹ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമല്ലാതെ ഒറ്റക്കെത്തുന്ന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചു കൊണ്ടുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു.

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും എപ്പോള്‍ വേണമെങ്കിലും വിദേശയാത്ര നടത്താം. .സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ക്വാറന്റീന്‍ നയം, കാലാവധി, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ അനിവാര്യത എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം.

കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തും. ഒരാഴ്ച വ്യവസ്ഥകള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാമെന്ന് പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് നല്‍കണം. ക്വാറന്റീന്‍ പൂര്‍ത്തിയാകുന്നത് വരെ ഇഹ്തെറാസ് ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിറം മഞ്ഞ ആയിരിക്കും. ആറാമത്തെ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോവിഡ് പരിശോധന നടത്തണം. പോസിറ്റീവ് എങ്കില്‍ ഐസലേഷനില്‍ പ്രവേശിപ്പിക്കും. ഇഹ്തെറാസില്‍ പ്രൊഫൈല്‍ ചുമപ്പാകും. നെഗറ്റീവ് എങ്കില്‍ ഏഴാമത്തെ ദിവസം ഇഹ്തെറാസ് പച്ചയാകും. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

. കോവിഡ് വ്യാപനം കൂടിയതും ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ലാത്തതുമായ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെങ്കില്‍ ഒരാഴ്ച സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.. ഖത്തര്‍ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രമുള്ള രാജ്യത്ത് നിന്നാണ് വരുന്നതെങ്കില്‍ ദോഹയിലേക്കുള്ള യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ദോഹയിലെത്തുമ്പോള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക