Image

തിരുവനന്തപുരത്ത് 890 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 712 പേർക്കു രോഗമുക്തി.

Published on 23 October, 2020
തിരുവനന്തപുരത്ത് 890 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 712 പേർക്കു രോഗമുക്തി.

തിരുവനന്തപുരത്ത് ഇന്ന് (23 ഒക്ടോബർ 2020) 890 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 712 പേർ രോഗമുക്തരായി. നിലവിൽ 9,351 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാലു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിൻകീഴ് സ്വദേശി സോമശേഖരൻ നായർ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 670 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 14 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,841 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,051 പേർ വീടുകളിലും 173 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,175 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക