Image

പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് ഒളിവില്‍

Published on 24 October, 2020
പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് ഒളിവില്‍
കട്ടപ്പന: നരിയംപാറയില്‍ ഓട്ടോറിക്ഷാ െ്രെഡവറുടെ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസുകാരി വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ദേഹത്ത് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ബുധനാഴ്ച നരിയംപാറയിലെ ഓട്ടോറിക്ഷാ െ്രെഡവര്‍ മനു മനോജ് (24) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാര്‍ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. മനുവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അന്വേഷണം പ്രഖ്യാപിച്ചതോടെ മനു ഒളിവില്‍പ്പോയി. ഡി.വൈ.എഫ്.ഐ. അംഗമായ മനുവിനെ പോലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച കട്ടപ്പനയില്‍ പ്രതിഷേധപ്രകടനം നടത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക