Image

മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കും

Published on 24 October, 2020
മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കും
ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​തേ​തു​ട​ര്‍​ന്ന് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള ആ​റ് മാ​സ​ക്കാ​ല​ത്തെ ര​ണ്ട് കോ​ടി രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കും.

നേ​ര​ത്തെ, പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ല്‍ അ​ത് ന​ട​പ്പാ​ക്കാ​ന്‍ എ​ന്തി​നാ​ണ് വൈ​കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി മൊ​റട്ടോ​റി​യം കാ​ല​ത്തെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​ത് ന​ട​പ്പാ​ക്കു​ന്നി​ല്ല എ​ന്ന് വി​മ​ര്‍​ശി​ച്ച സു​പ്രീം​കോ​ട​തി ന​വം​ബ​ര്‍ ര​ണ്ടി​ന​കം ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​രു​ന്നു. 

ഭ​വ​ന വാ​യ്പ​ക​ള്‍, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍, വാ​ഹ​ന വാ​യ്പ, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വാ​യ്പ​ക​ള്‍, എം​എ​സ്‌എം​ഇ വാ​യ്പ​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ കൂ​ട്ടു​പ​ലി​ശ​യാ​ണ് ഒ​ഴി​വാ​ക്കു​ക. ഇ​തി​ല്‍ കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക