Image

പി.സി. തോമസ് എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നു

Published on 24 October, 2020
പി.സി. തോമസ് എന്‍.ഡി.എ വിട്ട് യു.ഡി.എഫില്‍ ചേരാന്‍ തയ്യാറെടുക്കുന്നു

കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫ് പ്രവേശനത്തിന് ഒരുങ്ങുന്നു. മുന്നണി നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പി സി തോമസ് പറഞ്ഞു.


എന്‍ഡിഎയില്‍ കാലങ്ങളായി അവഗണനയാണ്. അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചില്ലെന്ന പരാതിയും പി.സി. തോമസിനുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നണി മാറ്റത്തെക്കുറിച്ച്‌ ആലോചിക്കുന്നത്. നേരത്തെ തന്നെ യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ പി.സി. തോമസ് തുടങ്ങിയിരുന്നു.


കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പി.സി.തോമസുമായി ചര്‍ച്ച നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി പ്രവേശം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 


തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ സഹകരണം ഉറപ്പാക്കാനാണ് ശ്രമംകേരളാ കോണ്‍ഗ്രസ് ഐക്യത്തിന് വേണ്ടിയും ശ്രമിക്കുമെന്ന് പിസി തോമസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക